ജനത്തിന് പ്രായം കൂടുന്നു, വിരമിക്കൽ പ്രായം കൂട്ടാനുള്ള നീക്കത്തിൽ ചൈന

Published : Jul 24, 2024, 09:38 AM IST
ജനത്തിന് പ്രായം കൂടുന്നു, വിരമിക്കൽ പ്രായം കൂട്ടാനുള്ള നീക്കത്തിൽ ചൈന

Synopsis

ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ  ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്

ബീജിംഗ്: വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിൽ ചൈന. പെൻഷൻ സമ്പ്രദായം വരുതിക്ക് നിർത്താനും രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഇത്. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ അമേരിക്കയേക്കാൾ ഉയർന്ന നിലയിലാണുള്ളത്. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78 വയസാണ്.

എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന. ഉയർന്ന ഉദ്യോഗങ്ങളുള്ള പുരുഷന്മാർക്ക് 60 വയസിലും സ്ത്രീകൾക്ക് 55 വയസിലുമാണ് ചൈനയിൽ വിരമിക്കൽ പ്രായം. അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് 50 വയസാണ് വിരമിക്കൽ പ്രായം. കഴിഞ്ഞ ആഴ്ചയിൽ നടന്ന മൂന്നാം പ്ലീനത്തിലെ പ്രമേയങ്ങളുടെ പിന്നാലെയാണ് വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം.

കൃത്യമായ മാനദണ്ഡങ്ങളോടെയാവും വിരമിക്കൽ പ്രായം ഉയർത്തുകയെന്നാണ് പ്ലീനത്തിന് പിന്നാലെയുള്ള നയപ്രഖ്യാപന രേഖ വിശദമാക്കുന്നത്. എന്നാൽ വിരമിക്കൽ പ്രായം എത്രയായാണ് ഉയർത്തുകയെന്നത്, എത്തരത്തിലാവും നയം നടപ്പിലാക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2023ൽ പുറത്ത് വന്ന പെൻഷൻ വികസന റിപ്പോർട്ടിൽ വിരമിക്കൽ പ്രായം 65 ആവുന്നതാണ് ഉചിതമെന്നാണ് വിശദമാക്കുന്നത്. ഏതാനും വർഷങ്ങളായി പരിഗണനയിലുള്ള കാര്യമാണ് ഇത്.

ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ  ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുകയാണ്. വിരമിക്കൽ പ്രായം ഉയർത്തുന്നതിൽ ജീവനക്കാരുടെ സന്നദ്ധതയും സഹകരണവും കണക്കിലെടുക്കുമെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം