
ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന് യുകെ അംഗീകാരം നല്‍കി. വിതരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന.മെഡിസന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഓക്സ്ഫഡ് വാക്സിന് അനുമതി നല്കുന്ന ആദ്യ രാജ്യമാണ് യുകെ. ഫൈസര്‍ വാക്സിന് യുകെ നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
ഇതിനകം തന്നെ ലോകമെമ്പാടും 1.7 ദശലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ആഗോള തലത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. 2019 ല്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച ഈ മഹാമാരിയുടെ പുതിയ ജനിതക മാറ്റം വന്ന വൈറസ് ഇപ്പോള്‍ ബ്രിട്ടനിലും, ദക്ഷിണാഫ്രിക്കയിലും മറ്റും കാണപ്പെടുന്ന അവസ്ഥയിലാണ് പുതിയ വാക്സിന് അനുമതി ലഭിക്കുന്നത്.
ഓക്സ്ഫഡ് ആസ്ട്രസെനക്ക വാക്സിന് ടു ഡോസായാണ് നല്‍കുന്നത്. അടിയന്തര വിതരണത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ബ്രിട്ടന്‍ മാത്രം ഇതിനകം ഈ വാക്സിന്‍റെ 100 ദശലക്ഷം ഡോസിന് ഓഡര്‍ നല്‍കി കഴിഞ്ഞു. വൈറസിന്‍റെ പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ പ്രാപ്തമാണ് ഈ വാക്സിന്‍ എന്ന പ്രതീക്ഷയാണ് ആസ്ട്രസെനക്ക അധികൃതര്‍ പങ്കുവയ്ക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam