
ന്യൂയോർക്ക്: കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ സഹപ്രവർത്തകയെ ആലിംഗനം ചെയ്ത വീഡിയോ പ്രചരിച്ചതിനെ തുടർന്നുണ്ടായ ‘കിസ് കാം’ വിവാദങ്ങൾക്ക് പിന്നാലെ പ്രമുഖ ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജിവെച്ചു. നേരത്തെ കമ്പനി അദ്ദേഹത്തിന് നിർബന്ധിത അവധി നൽകിയിരുന്നു. ബൈറണിന്റെ രാജി സ്ഥിരീകരിച്ച് കമ്പനി പ്രസ്താവനയിറക്കി. കമ്പനിയുടെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമായ പീറ്റ് ഡിജോയ് ഇടക്കാല സി.ഇ.ഒ. ആയി നിയമിച്ചെന്നും കമ്പനി അറിയിച്ചു.
2023 ജൂലായിലാണ് ബൈറൺ കമ്പനിയുടെ സിഇഒ സ്ഥാനത്തെത്തിയത്. ബുധനാഴ്ച യുഎസിലെ ബോസ്റ്റണിൽ നടന്ന കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെയായിരുന്നു ആൻഡി ബൈറണും സഹപ്രവർത്തകയും എച്ച് ആർ മേധാവിയുമായ ക്രിസ്റ്റിൻ കാബോട്ടും ആലിംഗനം ചെയ്യുന്ന ദൃശ്യം ലൈവ് ക്യാമറയിൽ പതിഞ്ഞത്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തിന് ആൻഡി ബൈറണിന്റെ കുടുംബത്തിലും അസ്വാരസ്യമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യാപികയായ മേഗൻ കെറിഗനാണ് ബൈറന്റെ ഭാര്യ. ബന്ധത്തിൽ ഇരുവർക്കും രണ്ട് മക്കളുണ്ട്. മസാച്യുസെറ്റ്സിൽ താമസിക്കുന്ന പ്രശസ്തയായ ഒരു അധ്യാപികയാണ് മേഗൻ കെറിഗൻ. 50 കാരിയായ അവർ മസാച്യുസെറ്റ്സിലെ ബാൻക്രോഫ്റ്റ് സ്കൂളിലെ അസോസിയേറ്റ് ഡയറക്ടറാണ്. വീഡിയോ വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം, അവർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് ഭർത്താവിന്റെ കുടുംബപ്പേര് നീക്കം ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam