പൊലീസുകാർ സമരത്തിൽ, തെരുവ് കയ്യേറി ജനം, കടകൾ കൊള്ളയടിച്ചു, കലാപം, പാപുവ ന്യൂ ഗിനിയയിൽ കൊല്ലപ്പെട്ടത് 15 പേർ

Published : Jan 12, 2024, 06:53 AM IST
പൊലീസുകാർ സമരത്തിൽ, തെരുവ് കയ്യേറി ജനം, കടകൾ കൊള്ളയടിച്ചു, കലാപം, പാപുവ ന്യൂ ഗിനിയയിൽ കൊല്ലപ്പെട്ടത് 15 പേർ

Synopsis

പൊലീസുകാർ സമരത്തിലായതാണ് നാട്ടുകാരെ കടകൾ കൊള്ളയടിക്കാനും വലിയ രീതിയിൽ അതിക്രമം നടത്താനും പ്രോത്സാഹിപ്പിച്ചതെന്നാണ് വിവരം. തൊഴിലില്ലായ്മയും വിലക്കയറ്റത്തിലും വലയുകയാണ് ഈ പസഫിക് ദ്വീപ് രാജ്യം

പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ കലാപത്തിൽ 15 പേർ കൊല്ലപ്പെട്ടു. ശമ്പളം പകുതിയായി വെട്ടിക്കുറച്ചതിനെതിരെ ജോലിയിൽനിന്ന് വിട്ടുനിന്ന് പൊലീസുകാർ പ്രതിഷേധം തുടങ്ങിയതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ആളുകൾ കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തതിന് പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. ബുധനാഴ്ചയാണ് വേതനം വെട്ടിക്കുറച്ചതിൽ പൊലീസ് പ്രതിഷേധം ആരംഭിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റത്തിലും വലയുകയാണ് ഈ പസഫിക് ദ്വീപ് രാജ്യം.

കലാപകാരികളെ നേരിടാന്‍ ആയിരത്തിലധികം ട്രൂപ്പുകൾ സജ്ജമാണെന്ന് പ്രധാനമന്ത്രി ജെയിംസ് മാരാപേ വ്യാഴാഴ്ച പ്രതികരിച്ചു. നിയമം ലംഘിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും 14 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വിശദമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് പൊലീസുകാർ ഡ്യൂട്ടിയിൽ പ്രവേശിക്കുകയും സൈന്യം നിരത്തുകളിൽ ഇറങ്ങുകയും ചെയ്തതോടെ കലാപം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എങ്കിലും സംഘർഷത്തിനുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യ തലസ്ഥാനത്തെ ആശുപത്രിയിൽ എട്ടോളം പേരാണ് മരിച്ച നിലയിലുള്ള്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സിറ്റി ഓഫ് ലേയിലാണ് ഏഴുപേർ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. പൊലീസുകാർ സമരത്തിലായതാണ് നാട്ടുകാരെ കടകൾ കൊള്ളയടിക്കാനും വലിയ രീതിയിൽ അതിക്രമം നടത്താനും പ്രോത്സാഹിപ്പിച്ചതെന്നാണ് വിവരം. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണെന്നും ദേശീയ ഗവർണർ പ്രതികരിക്കുന്നത്. അവസരവാദികളാണ് കടകളും മറ്റും കൊള്ളയടിച്ചതെന്നാണ് ഗവർണർ പവ്വ്സ് പാർകോപ് പ്രതികരിച്ചത്. പൊലീസുകാരുടെ വതനം പകുതിയായി വെട്ടിക്കുറിച്ചത് സാങ്കേതിക തകരാർ മാത്രമാണെന്ന് പ്രധാനമന്ത്രി വിശദമാക്കി. അടുത്ത മാസത്തെ ശമ്പളത്തിൽ ഈ പിഴവ് പരിഹരിക്കുമെന്നും പൊലീസുകാർ സമരത്തിലായതിന് പിന്നാലെ പ്രധാനമന്ത്രി വിശദമാക്കി.

എന്നാൽ ഈ ഉറപ്പ് പ്രതിഷേധക്കാരെ ആശ്വസിപ്പിക്കാന് പ്രപ്തമല്ലാതിരുന്നതാണ് പൊലീസുകാർ ശക്തമായ സമരത്തിലേക്ക് നയിക്കാന്‍ കാരണമായത്. ഇതിനിടയിലാണ് ഇൻകം ടാക്സ് അടക്കമുള്ളത് സർക്കാർ വർധിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം വന്നത്. ഇതോടെ തെരുവുകളിൽ പൊലീസ് ഇല്ലാത്ത സമയത്ത് ജനം കടകൾ കൊള്ളയടിക്കാന്‍ ആരംഭിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്