ഏഷ്യയിലെ 'മോസ്റ്റ് വാണ്ടഡ്' ബാച്ച്ലറുടെ വിവാഹം വ്യാഴാഴ്ച; ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്ന്

Published : Jan 11, 2024, 05:10 PM ISTUpdated : Jan 11, 2024, 05:13 PM IST
ഏഷ്യയിലെ 'മോസ്റ്റ് വാണ്ടഡ്' ബാച്ച്ലറുടെ വിവാഹം വ്യാഴാഴ്ച; ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്ന്

Synopsis

മതീൻ ഒരിക്കലും രാജാവാകാൻ സാധ്യതയില്ലെങ്കിലും സോഷ്യൽമീഡിയയിൽ സൂപ്പർ താരമാണ്. രാജ്യത്തെ വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റായ അദ്ദേഹത്തെ മാധ്യമങ്ങൾ ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി താരതമ്യം ചെയ്തിരുന്നു

ബന്ദർ സെരി ബെഗവാൻ (ബ്രൂണെ): ലോകത്തെ ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിന് ദിവസങ്ങൾ മാത്രം.  ബ്രൂണെയിലെ രാജകുമാരനും പോളോ താരവുമായ അബ്ദുൾ മതീൻ രാജകുമാരൻ വ്യാഴാഴ്ച വിവാഹിതനാകും. ഏഷ്യയിലെ ഏറ്റവും മോസ്റ്റ് വാണ്ടഡ് ബാച്ചിലർമാരിലൊരാളാണ് മതീൻ. 10 ദിവസം നീളുന്നതാണ് വിവാഹച്ചടങ്ങ്. 32 കാരനായ രാജകുമാരനും 29 കാരിയായ യാങ് മുലിയ അനിഷ റോസ്നയും തലസ്ഥാനമായ ബന്ദർ സെരി ബെഗവാനിലെ സ്വർണ്ണ താഴികക്കുടമുള്ള പള്ളിയിൽവെച്ച് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരാകും.

സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ പത്താമത്തെ മകനാണ് മതീൻ. പിതാവിന്റെ പ്രധാന ഉപദേശകരിൽ ഒരാളുടെ ചെറുമകളാണ് വധുവായ  യാങ് മുലിയ അനിഷ. ഇവർ ഫാഷൻ ബ്രാൻഡിന്റെ ഉടമയും ടൂറിസം സ്ഥാപനത്തിന്റെ സഹ ഉടമയുമാണ്. ഞായറാഴ്ച മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. 1,788 മുറികളുള്ള കൊട്ടാരത്തിലായിരുന്നു ആഘോഷത്തിന്റെ തുടക്കം. രാജ്യത്തെയും വിദേശത്തെയും പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും. 

രാജ്യത്തെ ഏറ്റവും സമ്പന്നമയ രാജ്യങ്ങളിലൊന്നാണ് ബ്രൂണെ. രാജ്യത്തെ ആഡംബരം മൊത്തം എടുത്തുകാണിക്കുന്ന തരത്തിലായിരിക്കും ആഘോഷം നടക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണയാണ് ബ്രൂണെയുടെ പ്രധാന സമ്പത്ത്. കർശനമായ ഇസ്ലാമിക നിയമങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നത്. 4.5 ലക്ഷം മാത്രമാണ് ജനസംഖ്യ. 

Read More.... വര്‍ഷങ്ങളായി നിയമ കുരുക്കിൽ; കൃത്യമായ ഇടപെടലുകൾ ഭീമമായ തുക ഒഴിവാക്കി, ഒടുവില്‍ പ്രവാസി മലയാളിക്ക് മോചനം

മതീൻ ഒരിക്കലും രാജാവാകാൻ സാധ്യതയില്ലെങ്കിലും സോഷ്യൽമീഡിയയിൽ സൂപ്പർ താരമാണ്. രാജ്യത്തെ വ്യോമസേനയിലെ ഹെലികോപ്റ്റർ പൈലറ്റായ അദ്ദേഹത്തെ മാധ്യമങ്ങൾ ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി താരതമ്യം ചെയ്തിരുന്നു. ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ ഓഫീസർ കേഡറ്റായി ബിരുദം നേടിയ മതീൻ, 2019 തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസിൽ പോളോയിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ വർഷം മേയിൽ ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനും 2022 ൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരത്തിനും രാജകുമാരൻ പിതാവിനൊപ്പം ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം