
ഡമാസ്ക്കസ്: വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സര്‍ക്കാരും വിമതരും തമ്മില്‍ തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലിനിടെ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 29 തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. തുര്‍ക്കി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ സിറിയ ഇതിനോട് പ്രതികരിച്ചിട്ടില്ല.
സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെ തുർക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇഡ്ലിബിൽ ബാഷർ അൽ അസദിന്റെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. ഈ മാസം ആദ്യം ഇഡ്ലിബിൽ സിറിയൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ 13 തുർക്കിഷ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സിറിയയ്ക്ക് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam