കൊടും ശൈത്യം; രോഗങ്ങള്‍ ബാധിച്ച് ബംഗ്ലാദേശില്‍ മരിച്ചത് 50 പേര്‍

By Web TeamFirst Published Dec 29, 2019, 5:13 PM IST
Highlights

''എനിക്ക് ഈ കാലാവസ്ഥ നോക്കിയിരിക്കാന്‍ പറ്റില്ല. എന്‍റെ കുടുംബം പട്ടിണിയാകാതിരിക്കാന്‍ ഈ കൊടുംതണുപ്പിലും പണിയെടുത്തേ മതിയാകൂ''

ശൈത്യം കടുത്തതോടെ ബംഗ്ലാദേശില്‍ മരിച്ചത് 50 ഓളം പേര്‍. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രീ സെല്‍ഷ്യസാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 28 വരെ 50 ഓളം പേരാണ് തണുപ്പ് അതിജീവിക്കാനാകാതെ മരിച്ചത്. ഇതില്‍ 17 പേര്‍ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ്. 33 പേര്‍ക്ക് റോട്ടാ വൈറസ് ബാധമൂലമുളള ഡയറീയ കാരണമാണ് മരം സംഭവിച്ചതെന്ന് സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആയിഷ അക്തര്‍ വ്യക്തമാക്കി . 

ന്യൂമോണിയ, നിര്‍ജലീകരണം, പകര്‍ച്ചപ്പനി തുടങ്ങിയ തണുപ്പുകൊണ്ടുള്ള രോഗങ്ങള്‍ ബാധിച്ചവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. കുറഞ്ഞ വരുമാനമുള്ള താഴെത്തട്ടിലുള്ള തൊഴിലാളികളെയാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. ഇവരുടെ പക്കല്‍ മതിയായ വസ്ത്രങ്ങളോ വേണ്ട ആഹാരമോ ഇല്ലാത്തത് കുട്ടികളിലും പ്രായമായവരിലും അസുഖം പടരാന്‍ ഇടയാക്കുന്നുണ്ട്. 

ശൈത്യക്കാറ്റും കനത്ത മൂടല്‍മഞ്ഞും കുറച്ചുദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ''എനിക്ക് ഈ കാലാവസ്ഥ നോക്കിയിരിക്കാന്‍ പറ്റില്ല. എന്‍റെ കുടുംബം പട്ടിണിയാകാതിരിക്കാന്‍ ഈ കൊടുംതണുപ്പിലും പണിയെടുത്തേ മതിയാകൂ'' -  ബംഗ്ലാദേശിലെ ധാക്കയില്‍ റിക്ഷാ തൊഴിലാളിയായ അബ്ദുര്‍ റഹീം പറഞ്ഞു. 


 

click me!