ഓസ്ട്രിയയിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്, വിദ്യാർഥികളും അധ്യാപകരുമടക്കം 9 പേർ കൊല്ലപ്പെട്ടു; അക്രമിയും മരിച്ചു

Published : Jun 10, 2025, 05:06 PM IST
austria police

Synopsis

ഓസ്ട്രിയയിലെ ഒരു ഹൈസ്കൂളിൽ നടന്ന വെടിവയ്പ്പിൽ വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രക്ഷാപ്രവർത്തനം തുടരുന്നു.

വിയന്ന: ഓസ്ട്രിയയിൽ ഹൈസ്കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ചില റിപ്പോർട്ടുകളിൽ അക്രമിയെ വധിച്ചു എന്നും പറയുന്നുണ്ട്. ഇക്കാര്യത്തിൽ പൊലീസിന്‍റെ സ്ഥിരീകരണമുണ്ടായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുന്നതായി പൊലീസ് അറിയിച്ചു.

സ്‌കൂളിലെ ശുചിമുറിയിലായിരുന്നു വെടിവയ്പ്പ് നടന്നതെന്നാണ് വിവരം. പ്രാദേശിക സമയം രാവിലെ 10 മണിയോടെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും സ്കൂൾ കെട്ടിടത്തിനുള്ളിൽ നിന്നും വെടിയൊച്ച കേട്ടതായും പൊലീസ് അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.

ഓസ്ട്രിയയിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്, വിദ്യാർഥികളും അധ്യാപകരുമടക്കം 9 പേർ കൊല്ലപ്പെട്ടു; അക്രമിയും മരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'