ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു. 30 വർഷമായി പ്രവാസിയാണ്. മലപ്പുറം സ്വദേശിയാണ്. ഭാര്യ സുലൈഖ സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്.
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo (55) ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ മരിച്ചത്. സഫ ഡിസ്ട്രിക്ടിൽ നഹ്ദി ഫാർമസി ജീവനക്കാരനായിരുന്നു, 30 വർഷമായി പ്രവാസിയാണ്.
ഭാര്യ സുലൈഖ സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്. മക്കൾ: മുഷ്‌താഖുദ്ധിൻ, മുഹ്‌സിന, മരുമക്കൾ: നൗഷാദ്, ഫിദ, സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.


