ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; യുഎഇയിൽ നിന്ന് ലഭിച്ച കരുതലിനെയും പരിചരണത്തെയും കുറിച്ച് വികാരാധീനനായി സ്മിത്ത് മച്ചാർ

Published : Oct 18, 2026, 11:01 AM IST
smit machchhar fly dubai

Synopsis

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിന് ശേഷം യുഎഇയിൽ നിന്ന് ലഭിച്ച കരുതലിനെയും പരിചരണത്തെയും കുറിച്ച് വികാരാധീനനായി ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. യുഎഇ പ്രസിഡണ്ടിന്റെ പ്രത്യേക നിർദേശ പ്രകാരം അതിവേഗം യുഎഇയിൽ എത്തിച്ചതുൾപ്പെടെ സ്മിത്ത് മച്ചാർ ഓർത്തെടുത്തു

ദുബായ്: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിന് ശേഷം യുഎഇയിൽ നിന്ന് ലഭിച്ച കരുതലിനെയും പരിചരണത്തെയും കുറിച്ച് വികാരാധീനനായി ക്യാപ്റ്റൻ സ്മിത്ത് മച്ചാർ. യുഎഇ പ്രസിഡണ്ടിന്റെ പ്രത്യേക നിർദേശ പ്രകാരം അതിവേഗം യുഎഇയിൽ എത്തിച്ചതുൾപ്പെടെ സ്മിത്ത് മച്ചാർ ഓർത്തെടുത്തു. വിമാനത്തിലെ യാത്രക്കാരനായ പ്ലംബറാണോ വിമാനം തകരാതെ നിയന്ത്രിച്ചതെന്ന ചോദ്യത്തിനും സ്മിത്ത് മച്ചാർ മറുപടി നൽകി. പരിക്കുകൾ മാറി ഉടനെ വിമാനം പറത്താൻ വീണ്ടുമെത്തുമെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു.

അന്താരാഷ്ട്ര മാധ്യമങ്ങളായ ദി നാഷണൽ, സ്കൈ ന്യൂസ് അറേബ്യ എന്നിവയ്ക്ക് നൽകിയ അഭിമുഖങ്ങളിലാണ് സ്മിത്ത് മച്ചാർ മനസ്സു തുറന്നത്. സഹ പൈലറ്റിന്റെ മഴു കൊണ്ടുള്ള വെട്ടേറ്റ് ബോധം മറയുന്നതും, കൈകൊണ്ടു തടുത്തപ്പോൾ കൈ മുറിഞ്ഞതുമെല്ലാം ക്യാപ്റ്റൻ വിവരിച്ചു. വിമാനം മൂക്കു കുത്താൻ തുടങ്ങിയത് തിരിച്ചറിഞ്ഞു. ഇതിനിടയിലാണ് ജീവന്മരണ പോരാട്ടമായി കോക് പിറ്റ് വാതിൽ തുറക്കാൻ തീരുമാനിച്ചത്. ബെൻ ഗുറിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടത് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തുകൊണ്ട് ആ സമയം ആക്രമണത്തിന് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന്, കാരണമറിയില്ലെന്ന് സ്മിത്ത് മച്ചാർ മറുപടി നൽകി.

വിമാനത്തിലെ യാത്രക്കാരനും ഇസ്രയേലി പൗരനുമായ പ്ലംബറാണോ വിമാനം തകരാതെ രക്ഷിച്ചത് എന്ന ചോദ്യത്തിനും സ്മിത്ത് മച്ചാർ മറുപടി നൽകി. വിമാനത്തിലെ മറ്റൊരു ക്യാപ്റ്റൻ നിയന്ത്രണം ഏറ്റെടുത്തു എന്നത് ജീവനക്കാർ പറയുന്നത് കേട്ടിരുന്നുവെന്നും ബാക്കി കാര്യങ്ങൾ ഊഹിച്ച് പറയാനില്ലെന്നും വ്യക്തമായ മറുപടി. ഉടനെ മടങ്ങി എത്തുമെന്നും വിമാനം പറത്തുമെന്നും പറഞ്ഞ സ്മിത്ത് മച്ചാർ, തനിക്കായി ഇടപെട്ട യുഎഇ പ്രസിഡണ്ടിനെയും രാജ്യം നൽകിയ കരുതലിനെയും കുറിച്ച് പറഞ്ഞപ്പോൾ വികാരാധീനനാവുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്ടെന്ന് മാറിനിൽക്കാൻ ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താരിഫുകൾ പഠിക്കാൻ 60 ദിവസത്തെ സമയം തേടി അമേരിക്ക
സൗദി അറേബ്യൻ ഹെലികോപ്റ്റർ നജ്‌റാനിൽ തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു; അപകടകാരണം സാങ്കേതിക തകരാറെന്ന് സഖ്യസേന