വടക്കൻ ഇസ്രയേലിൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

Published : Mar 05, 2024, 09:16 AM ISTUpdated : Mar 05, 2024, 12:15 PM IST
വടക്കൻ ഇസ്രയേലിൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

Synopsis

കൊല്ലം സ്വദേശി നിബിൻ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്.

ജറുസലേം: വടക്കൻ ഇസ്രയേലിലെ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപം വീഴുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മലയാളികളുടെ ചികിത്സ തുടരുകയാണ്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഏട്ടു പേർക്ക് പരിക്കേറ്റു. കൊല്ലം വാടി സ്വദേശിയാണ് നിബിന്‍. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ടു മാസം മുൻപാണ് നിബിന്‍ ഇസ്രായേലിൽ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. നിബിന് അഞ്ചു വയസുള്ള മകൾ ഉണ്ട്. ഭാര്യ ഏഴു മാസം ഗർഭിണിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം