മേ​യ് 15 വ​രെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ വിലക്കി ഓസ്ട്രേലിയ

By Web TeamFirst Published Apr 27, 2021, 5:08 PM IST
Highlights

ഐപിഎല്ലില്‍ കളിക്കുന്ന  ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറിസണ്‍. 

കാ​ൻ​ബ​റ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ . മേ​യ് 15 വ​രെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. പൗ​രന്മാ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്കോ​ട്ട് മോ​റി​സ​ണ്‍ പ്ര​തി​ക​രി​ച്ചു.

എന്നാല്‍ ഇന്ത്യയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. ഇപ്പോള്‍ തന്നെ ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ഓസ്ട്രേലിയ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്‍റിലേറ്ററുകള്‍, 1 ദശലക്ഷം സര്‍ജിക്കല്‍ മാസ്ക്, ഒരു ലക്ഷം ഗൂഗിള്‍സ്, ഒരു ലക്ഷം ജോഡി കൈയ്യുറകള്‍, 20000 ഫേയിസ് ഷീല്‍ഡുകള്‍ എന്നിവയും ഒസ്ട്രേലിയ അയക്കും. 

അതേ സമയം ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാറുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.

ഐപിഎല്ലില്‍ കളിക്കുന്ന  ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറിസണ്‍. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഐപിഎല്ലില്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയിലെത്തിയത് സ്വന്തം നിലയിലാണെന്നും അതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാവുമ്പോള്‍ നാട്ടിലെത്താനും അവര്‍ അതേമാര്‍ഗം ഉപയോഗിക്കണമെന്നും ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും ഉണ്ടാവില്ലെന്നും മോറിസണ്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു.

ഓസ്ട്രേലിയന്‍ ടീമിന്‍റെ പര്യടനത്തിന്‍റെ ഭാഗമായല്ല അവര്‍ പോയത്. അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ഓസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും മോറിസണ്‍ വ്യക്തമാക്കി.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ മെയ് 15വരെ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഓസീസ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  ഓസീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!