
വിവാഹമോചന നിയമത്തിലെ (Divorce Law) ഊരാക്കുടുക്ക് 8000 വര്‍ഷത്തേക്ക് യാത്രാ വിലക്ക് നേരിട്ട് യുവാവ്. ഇസ്രയേല്‍ (Israel) സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ഓസ്ട്രേലിയന്‍ പൌരനായ നോഹം ഹപ്പെര്‍ട്ട് എന്ന 44കാരനാണ് കടുത്ത യാത്രാ വിലക്ക് നേരിട്ടത്. നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് 9999 ഡിസംബര്‍ 31 വരെ ഇസ്രയേലില്‍ നിന്ന് പോകാന്‍ നോഹം ഹപ്പെര്‍ട്ടിന് അനുമതിയില്ല. ഈ നിബന്ധനയില്‍ നിന്ന് മാറ്റം വരണമെങ്കില്‍ മൂന്ന് മില്യണ്‍ ഡോളര്‍ കുട്ടികളുടെ ചെലവിനായി ഇയാള്‍ അടയ്ക്കണം.
2013ലാണ് ഇയാള്‍ക്കുള്ള യാത്രാവിലക്ക് വന്നത്. രണ്ട് കുട്ടികള്‍ക്കൊപ്പം താമസിക്കാനായി 2012ലാണ് ഇയാള്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇസ്രയേലിലെത്തിയത്. ഇതിന് ഒരു വര്‍ഷം മുന്‍പാണ് ഇയാളുടെ ഭാര്യ തിരികെ ഇസ്രയേലില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷം കുട്ടികള്ക്കൊപ്പം കഴിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ക്ക് 8000 വര്‍ഷത്തെ യാത്രാവിലക്ക് ലഭിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറെ വിമര്‍ശിക്കുന്ന ഒന്നാണ് ഇസ്രയേയിലെ വിവാഹമോചന നിയമത്തിലെ ചട്ടങ്ങള്‍. ഇത്തരത്തില് ഇവിടെ കുടുങ്ങിയിട്ടുള്ള നിരവധിപ്പേരില്‍ ഒരാള്‍ മാത്രമാണ് താനെന്നാണ് നോഹം ഹപ്പെര്‍ട്ട് പറയുന്നത്.
ഇസ്രയേലിലെ വിവാഹ മോചന നിയമം അനുസരിച്ച് വിവ്ഹമോചിതയാവുന്ന സ്ത്രീയ്ക്ക് തന്‍റെ കുട്ടികളുടെ പിതാവിന് കുട്ടികളുടെ ചെലവിന് പണം ലഭിക്കുന്ന കാലത്തോളം വര്‍ഷങ്ങള്‍ യാത്രാവിലക്കിന് ആവശ്യപ്പെടാന്‍ സാധിക്കും. വിവാഹമോചിതരാവുന്ന പുരുഷന്മാര്‍ തങ്ങളുടെ വരുമാനത്തിന്‍റെ നൂറ് ശതമാനത്തില്‍ അധികം തുകയും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നല്‍കേണ്ടി വരാറുണ്ട്. മാസം തോറും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ 21 ദിവസത്തെ തടവ് ശിക്ഷയും പുരുഷന്മാര്‍ നേരിടേണ്ടതുണ്ട്. ഈ നിയമം മൂലം ഇസ്രയേലില്‍ കുടുങ്ങിയിട്ടുള്ള മറ്റഅ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ മരിയാന്നേ അസീസി പ്രതികരിക്കുന്നത്.
ദുരുപയോഗം നടത്തി; വിവിധ സര്‍ക്കാറുകളെ പെഗാസസ് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയെന്ന് റിപ്പോര്‍ട്ട്
ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിക്കുന്നതില്‍ നിന്നും അത് വാങ്ങിയ വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ അടക്കമുള്ള ചില ഉപയോക്താക്കളെ നിര്‍മ്മാതാക്കാളായ ഇസ്രയേല്‍ കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് വിലക്കിയെന്ന് റിപ്പോര്‍ട്ട്. ഒരു എന്‍എസ്ഒ ജീവനക്കാരനെ ഉദ്ധരിച്ച് എന്‍പിആര്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പെഗാസസ് പല രാജ്യങ്ങളും ദുരുപയോഗം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ നടപടി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫ്രഞ്ച് സൈറ്റായ ഫോര്‍ബിഡന്‍ സ്റ്റോറി, ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ എന്നിവരുടെ നേതൃത്വത്തില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് കരുതപ്പെടുന്നവരുടെ വിവരങ്ങള്‍ പുറത്തുവിട്ടുവരുകയായിരുന്നു. ഇതിനോടുള്ള പ്രതികരണം കൂടിയാണ് എന്‍എസ്ഒയുടെ 'സസ്പെന്‍ഷന്‍' നടപടി എന്നാണ് സൂചന.
നഗരമധ്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ നഗ്ന പ്രതിമ; ശില്‍പ്പി അജ്ഞാതന്‍
നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ നഗ്ന പ്രതിമ. ഇസ്രയേലിലാണ് സംഭവം നടന്നത്. ടെല്‍ വീവിലെ ഹബീമ ചത്വരത്തിലാണ് ഇസ്രയേസ്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ സ്ഥാപിച്ചത്. വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയാണ് നഗരത്തില്‍ നിന്ന് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ അധികാരികള്‍ രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ പ്രതിമ മാറ്റുകയും ചെയ്തു.ഇസ്രയേല്‍ ഹീറോ എന്നെഴുതിയ ബോര്‍ഡ് പ്രതിമയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. നെതന്യാഹുവിന്റെ മുഖസാദൃശ്യമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവുമുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പ്രതിമ നിര്‍മ്മിച്ചയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.