16 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ

Published : Nov 21, 2024, 03:05 PM IST
16 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനുള്ള ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ

Synopsis

ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ലെന്ന് ബിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലോ നിലവിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിലോ ഒന്നും നിയന്ത്രണത്തിൽ ഇളവ് ലഭിക്കില്ല.

കാൻബെറ: 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നുണ്ടാവുന്ന നിയമലംഘനങ്ങൾക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിർദേശം ഇതോടൊപ്പമുണ്ട്. ബയോമെട്രിക് വിവരങ്ങളോ സർക്കാർ രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രായം നിർണയിച്ച് മാത്രം സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കുന്ന തരത്തിൽ ഓസ്ട്രേലിയ കൊണ്ടുവരാൻ പോകുന്ന ഈ നിയന്ത്രണംഇതുവരെ ഏതെങ്കിലുമൊരു രാജ്യം കൊണ്ടു വന്നിട്ടുള്ളതിനേക്കാൾ കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കില്ലെന്ന് ബിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കിലോ നിലവിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉപയോഗിക്കുന്നവരാണെങ്കിലോ ഒന്നും നിയന്ത്രണത്തിൽ ഇളവ് ലഭിക്കില്ല. നിർണായകമായ ഒരു മാറ്റമാണ് കൊണ്ടുവരുന്നതെന്നും ഇത് ലംഘിക്കപ്പെടാനുള്ള സാധ്യതകൾ ഇല്ലാതാക്കണമെന്ന് സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെടുമെന്നും പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ ലിബറൽ പാർട്ടി ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലാണ്. മറ്റ് ചില പാ‍ർട്ടികളാവട്ടെ ബില്ലിന്റെ കൂടുതൽ വിവരങ്ങൾ വേണമെന്ന ആവശ്യത്തിലും. 

അതേസമയം മെസേജ് അയക്കുന്നതിനും ഓൺലൈൻ ഗെയിമിങിനും ആരോഗ്യ - വിദ്യാഭ്യാസ സംബന്ധമായ സേവനങ്ങൾക്കുമൊന്നും വിലക്കുണ്ടാവില്ല. യുവതലമുറയുടെ മാനസിക ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിൽ പ്രവ‍ർത്തിക്കുന്ന സംവിധാനങ്ങൾക്കും പഠന ആവശ്യങ്ങൾക്കുള്ള ഗൂഗിളിന്റെ ആൽഫബറ്റ് ക്ലാസ് റൂം, യുട്യൂബ് പോലുള്ളവയ്ക്കും വിലക്ക് ബാധകമാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. 

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ പല രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്താനുള്ള നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അക്കൂട്ടത്തിലെ ഏറ്റവും ശക്തമായ നടപടിയായിരിക്കും ഓസ്ട്രേലിയയുടേത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ
3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം