
വാഷിങ്ടണ്‍: 7 വയസ്സുള്ള ആൺകുട്ടിയെ ബലാത്സംഗം ചെയ്ത് വീഡിയോ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്ത പ്രതിക്ക് മേല്‍ ഫെഡറല്‍ കുറ്റം ചുമത്തി. കുട്ടിയെ അപായപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ സ്പര്‍ശിക്കുക,11 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2022 നവംബറിലാണ് താന്‍ പീഡനത്തിന് ഇരയായ വിവരം കുട്ടി അമ്മയോട് പറയുന്നത്. ബ്രൂക്ലിന്‍ നിവാസിയായ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ദൃശ്യങ്ങളടക്കം പകര്‍ത്തി ഡാര്‍ക്ക് വെബില്‍ അപ്ലോഡ് ചെയ്തുവെന്നും, കൂടുതൽ ഇരകളുണ്ടാകുമെന്ന ആശങ്കയിലാണ് തങ്ങളെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
റാമെൽ മെനാ വാർണർ എന്ന 23 വയസുള്ള പ്രതി രണ്ട് വര്‍ഷമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. കുട്ടിയുടെ ബേബി സിറ്ററായി നോക്കുന്നത് ഇയാളാണ്. ഇത്തരത്തില്‍ 6 വീഡിയോകള്‍ പ്രതി ചിത്രീകരിച്ചിട്ടുണ്ടെന്നും ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നുതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡാർക്ക് വെബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ റെക്കോർഡിംഗുകളിൽ പ്രതിയുടെ ടാറ്റൂ ഉള്‍പ്പെടെ കാണാമെന്നും അധികൃതര്‍ പറഞ്ഞു. ജനുവരിയിലായിരുന്നു വാര്‍ണറെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ, കുറഞ്ഞത് 15 വർഷം തടവും പരമാവധി 30 വർഷം വരെ ശിക്ഷയും ലഭിക്കുമെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam