
ടെൽ അവീവ്: ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽ നിന്നും വ്യോമാക്രമണം. ബാലിസ്റ്റിക് മിസൈലുകളാണ് യെമനിൽ നിന്ന് ഇസ്രയേലി നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടതെന്ന് ദ ടൈംസ് ഓഫ് ഇസ്രയേൽ പത്രം റിപ്പോർട്ട് ചെയ്തു. തുടർന്ന് ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
നൂറോളം ഡ്രോണുകൾ ഉപയോഗിച്ച് ഇറാനും ഇസ്രയേലിൽ ആക്രമണം തുടങ്ങിയിരുന്നു. പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്ത ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇറാൻ ഇസ്രയേലി നഗരങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. ടെൽ അവീവിലും ജറുസലേമിലും സ്ഫോടനങ്ങളുണ്ടായി. ഇവിടങ്ങളിൽ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഏഴ് പേർക്ക് പരിക്കേറ്റതായും പലയിടങ്ങളിൽ നിന്ന് ആളുകളെ രക്ഷിച്ചതായും ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു.
ജറുസലേമിലെ അമേരിക്കൻ എംബസി തങ്ങളുടെ ജീവനക്കാരോട് സുരക്ഷിത ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാനാണ് നിർദേശം. ഓപ്പറേഷൻ ട്രൂ പ്രോമിസ് -3 എന്നാണ് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഇറാൻ പേരിട്ടിരിക്കുന്നത്. ഇസ്രയേലി സൈനിക കേന്ദ്രങ്ങളും എയർ ബേസുകളും ഉൾപ്പെടെ ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam