
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്കൂളിൽ തകർന്നുവീണു. ഒരാൾ മരിച്ചെന്നാണ് പ്രാഥമിക വിവരം. എത്ര പേർക്ക് പരിക്കേറ്റെന്ന് ഇപ്പോൾ വ്യക്തമല്ല. ധാക്കയുടെ വടക്കൻ പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്കൂൾ ആന്‍റ് കോളേജിന്‍റെ കാമ്പസിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. തകർന്നുവീണത് എഫ്-7 ബിജിഐ വിമാനമാണ്.
കുട്ടികൾ സ്കൂളിൽ ഉള്ളപ്പോഴാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നതിന്‍റെ ദൃശ്യം പുറത്തുവന്നു. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് സേനയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.