ബംഗ്ലാദേശ് സ്ഫോടനം: കുറ്റക്കാരായ ഏഴ് ഭീകരവാദികള്‍ക്ക് വധശിക്ഷ

By Web TeamFirst Published Nov 27, 2019, 1:42 PM IST
Highlights

ജമാ അത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് കുറ്റക്കാര്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തെങ്കിലും പൊലീസ് തള്ളി. 

ധാക്ക: 2016 ജൂലായ് ഒന്നിന് ധാക്കയില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനത്തില്‍ പ്രതികളായ ഏഴ് തീവ്രവാദികള്‍ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫെയിലാണ് ആക്രമണം നടത്തിയത്. എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാളെ വെറുതെ വിട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍, ഇറ്റലി പൗരന്മാരായിരുന്നു.

ജമാ അത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് കുറ്റക്കാര്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തെങ്കിലും പൊലീസ് തള്ളി. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സ്പെഷല്‍ ആന്‍റി ടെററിസം ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. കനത്ത സുരക്ഷയിലായിരുന്നു വിധി പുറപ്പെടുവിച്ചത്. 

click me!