'ഇന്ത്യയിൽ നിന്ന് വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകും, 2024 ലെ പോലെ ഒറ്റക്കെട്ടായി നിൽക്കണം'; ബംഗ്ലാദേശിൽ പ്രതിപക്ഷ എംപിമാരുടെ ആഹ്വാനം

Published : May 02, 2026, 12:55 PM IST
India Bangladesh border

Synopsis

ബിജെപി വിജയിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അവർ ആഹ്വാനം ചെയ്തു.

ധാക്ക: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അടുത്തിരിക്കെ ഇന്ത്യയിൽ നിന്ന് വലിയ തോതിൽ ബംഗ്ലാദേശിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് അംഗം അക്തർ ഹൊസൈൻ. ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ള നാഷണൽ സിറ്റിസൺ പാർട്ടി നേതാവാണിദ്ദേഹം. അസം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ഈ പ്രസ്താവനയ്ക്ക് ആധാരം. ബംഗാളിലും അസമിലും ബിജെപി വിജയിക്കുമെന്ന പ്രവചനങ്ങൾ വരുന്നത് ചൂണ്ടിക്കാട്ടിയാണ് എംപി ആശങ്ക പങ്കുവച്ചത്.

അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മുസ്ലീങ്ങളെ പുറത്താക്കി ബംഗ്ലാദേശിലേക്ക് അഭയാർത്ഥി പ്രതിസന്ധി അടിച്ചേൽപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനകളാണ് ഇദ്ദേഹം ആരോപണത്തിന് അടിസ്ഥാനമായി ഉയർത്തിക്കാട്ടുന്നത്. അക്തർ ഹൊസൈന് പുറമെ പ്രതിപക്ഷ ചീഫ് വിപ്പ് നഹീദ് ഇസ്‌ലാം നഹീദും ആരോപണവുമായി രംഗത്ത് വന്നു. അതിർത്തിയിലൂടെ ഇന്ത്യ ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നുവെന്നാണ് ആരോപണം. ഏകദേശം 4,000 പേരെ ഇത്തരത്തിൽ തള്ളിവിട്ടതായും വരും ദിവസങ്ങളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

ബംഗ്ലാദേശിൽ 1971-ലെ വിമോചന യുദ്ധകാലത്തും 2024-ലെ പ്രക്ഷോഭ കാലത്തും രാജ്യം ഒന്നിച്ചുനിന്നതുപോലെ, പരമാധികാരത്തിന് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെയും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇരുവരും പാർലമെൻ്റിൽ ആഹ്വാനം ചെയ്തു. അതിർത്തി മേഖലയിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും ബംഗ്ലാദേശ് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളും പൗരത്വ സംബന്ധമായ നയങ്ങളും ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാനെതിരായ സൈനിക നടപടി വലിയ തെറ്റായിപ്പോയി; യുഎസിൽ ട്രംപിനെതിരെ ജനവികാരം, സർവ്വേ ഫലം പുറത്ത്
യുഎസ് യുദ്ധക്കപ്പൽ ഇൻഡോ-പസഫിക് മേഖലയിൽ നടുക്കടലിൽ നിശ്ചലമായി; റഡാർ സംവിധാനം പ്രവർത്തന രഹിതം, മണിക്കൂറുകൾ നീണ്ട ആശങ്ക, ഒടുവിൽ പരിഹരിച്ചു