'എന്റെ സങ്കൽപത്തിൽ പുരുഷന്മാരുണ്ടായിരുന്നു'; ബരാക് ഒബാമ കാമുകിക്കെഴുതിയ പ്രണയലേഖനങ്ങള്‍ പുറത്ത്

Published : Aug 13, 2023, 02:44 PM IST
'എന്റെ സങ്കൽപത്തിൽ പുരുഷന്മാരുണ്ടായിരുന്നു'; ബരാക് ഒബാമ കാമുകിക്കെഴുതിയ പ്രണയലേഖനങ്ങള്‍ പുറത്ത്

Synopsis

ഒബാമ  അലക്‌സക്കയച്ച കത്തുകൾ എന്നെ കാണിച്ചപ്പോൾ, അതിലൊന്നിലെ ഒരു ഖണ്ഡിക തിരുത്തി ഇത് സ്വവർഗരതിയെക്കുറിച്ചാണെന്ന് അവർ പറഞ്ഞതായി  ഗാരോ അഭിമുഖത്തിൽ പറഞ്ഞു.

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ മുൻകാമുകിക്ക് 1982ൽ എഴുതിയ പ്രണയലേഖനങ്ങൾ പുറത്ത്. ജീവചരിത്രകാരനായ ഡേവിഡ് ഗാരോ നൽകിയ അഭിമുഖത്തിൽ ഒബാമയുടെ മൂന്ന് മുൻ കാമുകിമാരിൽ നിന്ന് അദ്ദേഹം അയച്ച പ്രണയലേഖനങ്ങൾ തനിക്ക് ലഭിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. അതിലൊരു കത്തിൽ തന്റെ ഉഭയലൈം​ഗികതയെക്കുറിച്ച് ഒബാമ കാമുകിയോട് വെളിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതാണ് ചർച്ചയായത്. 'ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് എല്ലാ ദിവസവും താൻ സങ്കൽപ്പത്തിൽ പുരുഷന്മാരുമായി ബന്ധപ്പെടാറുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 1982ൽ 21-കാരനായ ഒബാമ അലക്‌സ് മക്‌നിയർ എന്ന കാമുകിയോട് സ്വന്തം കൈപ്പടയിലാണ് ഹൃദയം തുറന്നത്. അന്ന് അവർ ഇരുവരും ലോസ് ഏഞ്ചൽസിലെ ഓക്‌സിഡന്റൽ കോളേജിലെ വിദ്യാർഥികളായിരുന്നു. 'സ്വവർഗരതിയെ സംബന്ധിച്ച്, എന്റെ നിലവിലെ അവസ്ഥയിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ് ഞാൻ. ഭൗതിക ജീവിതത്തിന്റെ അത് പ്രവർത്തികമാക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം. അതിനെ മറികടക്കാനായി ഞാൻ ദിവസവും പുരുഷന്മാരെ സ്നേഹിക്കുന്നതായി ഭാവനയിൽ കാണുന്നു -ഒബാമ കാമുകിക്ക് എഴുതിയ കത്തിൽ പറയുന്നു. ഡേവിഡ് ഗാരോയുടെ എഴുതിയ ഒബാമയുടെ ജീവചരിത്രമായ  ‘റൈസിംഗ് സ്റ്റാർ: ദ മേക്കിംഗ് ഓഫ് ബരാക് ഒബാമ’എന്ന പുസ്തകത്തിന്റെ ഭാ​ഗമായിരുന്നു ഇത്. 

ഒബാമ  അലക്‌സക്കയച്ച കത്തുകൾ എന്നെ കാണിച്ചപ്പോൾ, അതിലൊന്നിലെ ഒരു ഖണ്ഡിക തിരുത്തി ഇത് സ്വവർഗരതിയെക്കുറിച്ചാണെന്ന് അവർ പറഞ്ഞതായി  ഗാരോ അഭിമുഖത്തിൽ പറഞ്ഞു. 'വിശാലമായ അർഥത്തിൽ ഞാനൊരു  ഉഭയലൈം​ഗിക മനുഷ്യനാണ്. സ്ത്രീകൾ പുരുഷന്റെ വിപരീതമല്ലെന്ന് ജനങ്ങളുടെ ഭാ​ഗത്തുനിന്ന് എനിക്ക് തോന്നുമ്പോൾ എന്റെ ലൈം​ഗിക സ്വത്വം എനിക്ക് കൂടുതൽ വിശാലമാക്കാമെന്ന് പ്രതീക്ഷിക്കുന്നു'- ഒബാമ കത്തിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും തന്റെ ഐഡന്റിറ്റി ഒരു പുരുഷനായി തന്നെയാണെന്നും ഒബാമ അം​ഗീകരിച്ചു. നിലവിൽ എംറോയ് യൂണിവേഴ്‌സിറ്റിയുടെ കൈവശമാണ് ഈ കത്തുകൾ. ഒബാമയുടെ കാമുകി അലക്‌സ് ഈ കത്തുകൾ വിൽക്കുകയായിരുന്നു.

കത്തുകൾ വിറ്റതിൽ അവർക്ക് നാണക്കേടുണ്ടായതായി തനിക്ക് തോന്നിയെന്ന് ​ഗാരോ പറഞ്ഞു.  സുഹൃത്ത് ഹാർവി ക്ലെഹർ ഖണ്ഡികകൾ പകർത്തി ​ഗാരോക്ക് നൽകി. പിന്നീട് കത്തിന്റെ തിരുത്തിയ ഭാഗം ന്യൂയോർക്ക് പോസ്റ്റിന് നൽകുകയും ചെയ്തു. 1992ലാണ് ബരാക് ഒബാമ  മിഷേലിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. 'സ്വവർഗരതി ഒരു തെരഞ്ഞെടുപ്പല്ലെന്ന്  2004ൽ ഒബാമ പ്രഖ്യാപിച്ചിരുന്നു. ഒബാമയുടെ ചിന്തകളെ 'യൗവന ചിന്തകൾ' എന്നാണ് ​ഗാരോ വിശേഷിപ്പിച്ചത്. ഞാനൊരു ചരിത്രകാരനാണ്, ഒരു മനശാസ്ത്രജ്ഞനല്ല. എന്നാൽ മനുഷ്യരിൽ ഭൂരിഭാഗവും ലൈംഗിക ഫാന്റസികൾ ഉള്ളവരാണെന്നത്  ഞാൻ കരുതുന്നുവെന്നും ​ഗാരോ പറഞ്ഞു. 

PREV
click me!

Recommended Stories

നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം
നിസഹായരായ മനുഷ്യനെ മിസൈൽ അയച്ച് കൊന്നത് യുദ്ധക്കുറ്റം; ഉത്തരമില്ലാതെ ട്രംപ് ഭരണകൂടം