
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ബാറിലെ ബിൽ അടയ്ക്കാൻ പണമില്ലാതിരുന്ന പതിനെട്ടുകാരിയുടെ തല മുണ്ഡനം ചെയ്ത് ബാർ ജീവനക്കാർ. ബാറിൽ കയറി വലിയ തുകയുടെ മദ്യവും ഭക്ഷണവും കഴിച്ച ശേഷമാണ് യുവതി പണം നൽകാൻ വിസമ്മതിച്ചത്. തുടർന്ന് ബാർടെൻഡർ യുവതിയെ ബലമായി പിടിച്ച് തല മുണ്ഡനം ചെയ്യുകയായിരുന്നു. ബാങ്കോക്കിലെ പിൻക്ലാവോ പ്രദേശത്തുള്ള ബാറിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിങ്ക്ലാവോ മേഖലയിലെ ഒരു പ്രശസ്തമായ ബാറിലാണ് സംഭവം. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാറിൽ പ്രവേശിച്ച 18 വയസ്സുകാരി വലയി തുകയ്ക്ക് ഭക്ഷണവും മദ്യവും കഴിച്ചു. ഏകദേശം 60,000 തായ് ബാത്ത് (1,800 യുഎസ് ഡോളർ) വരുന്ന വലിയൊരു തുകയുടെ ബില്ലാനാണ് യുവതി മദ്യവും ഭക്ഷണവും അകത്താക്കിയത്. എന്നാൽ, പണം നൽകാതെ പോകാൻ ശ്രമിക്കുകയാണെന്ന് മനസ്സിലാക്കിയ ജീവനക്കാർ അവരെ തടഞ്ഞുനിർത്തി ചോദ്യംചെയ്തു. പണമില്ലെന്ന് പറഞ്ഞതോടെ മുടി മൊട്ടയടിക്കണമെന്ന് ബാർ ജീവനക്കാർ യുവതിയെ നിർബന്ധിക്കുകയും പിന്നീട് ബലമായി തല മുണ്ഡനം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബില്ലിന് സമാനമായ തുകയ്ക്ക് മുടി വിൽക്കണമെന്നും, പകുതി മുടി മുറിക്കാൻ സമ്മതിക്കണമെന്നും ബാർ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, വിൽക്കാനോ ദാനം ചെയ്യാനോ വേണ്ടി തോളറ്റം വരെയുള്ള നീളമുള്ള മുടി ഒരു ജീവനക്കാരൻ ഇലക്ട്രിക് റേസർ ഉപയോഗിച്ച് തലയോട്ടി വരെ വെട്ടിമാറ്റുന്നത് വീഡിയോയിൽ കാണാം. സംഭവത്തെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ശരീരത്തിൽ ബലപ്രയോഗം നടത്തിയതിനും ഉപദ്രവിച്ചതിനും ബാർ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാറിലെ മറ്റ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മുന്നിൽ വെച്ചാണ് ഈ ക്രൂരമായ സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തായ്‌ലൻഡിലെ സാമൂഹിക വികസന-മാനവ സുരക്ഷാ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam