യുഎസില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി

By Web TeamFirst Published Sep 11, 2020, 2:04 PM IST
Highlights

അമേരിക്കയില്‍ രാഷ്ട്രീയപരമായി ഇടപെടലുകള്‍ നടത്തുന്ന പാര്‍ട്ടികള്‍ എഫ്എആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓവര്‍സീസ് ഫ്രെണ്ട്സ് ഓഫ് ബിജെപി എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി. ഫോറിന്‍ ഏജന്‍റ്സ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരമാണ് നടപടി. ഓവര്‍സീസ് ഫ്രെണ്ട്സ് ഓഫ് ബിജെപി എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ രാഷ്ട്രീയപരമായി ഇടപെടലുകള്‍ നടത്തുന്ന പാര്‍ട്ടികള്‍ എഫ്എആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓഗസ്റ്റ് 27നാണ് അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസില്‍ ബിജെപി രജിസ്റ്റര്‍ ചെയ്തത്.

വിദേശകാര്യങ്ങളിലെ ബിജെപി സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജയ് ചോതയ്വാലയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. യുഎസ് അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് രജിസ്റ്റര്‍ ചെയ്തതെന്ന ആരോപണം രജിസ്ട്രേഷന്‍ ഫോമില്‍ ഒപ്പുവച്ചവരിലൊരാളായ അഡാപ വി പ്രസാദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. സ്വമേധയാ ആണ് രജിസ്ട്രേഷന്‍ എന്ന് അഡിപ വിശദമാക്കുന്നു. പാര്‍ട്ടി അംഗങ്ങള്‍ അടുത്തിടെയാണ് എഫ്എആര്‍എയെക്കുറിച്ച് അറിയുന്നതും ഇതിനേ തുടര്‍ന്നാണ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും അഡിപ വിശദമാക്കുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ വിദേശത്ത് നിന്നുള്ള പാര്‍ട്ടികള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിന് ഈ രജിസ്ട്രേഷന്‍ ആവശ്യമാണ്. മറ്റ് രാജ്യത്തെ രാഷ്ട്രീയം അമേരിക്കയില്‍ പുലര്‍ത്തുന്ന സ്വാധീനത്തില്‍ സുതാര്യത ഉറപ്പിക്കാനാണ് അത്. പൊതു അഭിപ്രായം, നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നതില്‍ എന്നിവ ഇത്തരം സ്ഥാപനം പുലര്‍ത്തുന്നത് എങ്ങനെയാണെന്നത് നിരീക്ഷണ വിധേയമാണ്. മനപൂര്‍വ്വമുള്ള നിയമലംഘനം അഞ്ച് വര്‍ഷം വരെ തടവും വന്‍തുക പിഴയും ലഭിക്കുന്ന കുറ്റമാണ്. 

click me!