കർണാടക കൊടിയുള്ള ബിക്കിനി ആമസോണിൽ വിൽപനയ്ക്ക്; പ്രതിഷേധം, നിയമനടപടിയെന്ന് മന്ത്രി

By Web TeamFirst Published Jun 6, 2021, 4:50 PM IST
Highlights

കർണാടകത്തിന്റെ കൊടി ഉപയോഗിച്ചുള്ള ബിക്കിനി വില്പനയ്ക്ക് വച്ച സംഭവത്തിൽ ആമസോൺ കാനഡയ്ക്കെതിരെ കടുത്ത പ്രതിഷേധം. 

ബെംഗളൂരു: കർണാടകത്തിന്റെ കൊടി ഉപയോഗിച്ചുള്ള ബിക്കിനി വില്പനയ്ക്ക് വച്ച സംഭവത്തിൽ ആമസോൺ കാനഡയ്ക്കെതിരെ കടുത്ത പ്രതിഷേധം. പിന്നാലെ  നിയമനടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു.

കര്‍ണാടക പതാക സഹിതമുള്ള ബിക്കിനി വില്‍പനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മന്ത്രി അരവിന്ദ് പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികള്‍ കര്‍ണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ഇത് കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയായി കന്നഡയെന്നു  സെർച്ച് റിസൾട്ട് നൽകിയതിന് ഗൂഗിളിനു മാപ്പ് പറയേണ്ടി വന്നിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!