
സോൾ: ഡിസംബർ 29 ന് ദക്ഷിണ കൊറിയയിൽ തകർന്നു വീണ ബോയിംഗ് ജെറ്റിൻ്റെ രണ്ട് എഞ്ചിനുകളിൽ നിന്ന് പക്ഷി തൂവലുകളും രക്തവും കണ്ടെത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് തെക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലെ മുവാൻ കൗണ്ടിയിലേക്ക് പുറപ്പെട്ട ജെജു എയർ 7C2216 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 29 ന് നടന്ന അപകടത്തിൽ 179 പേർ മരിച്ചു. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്ത എഞ്ചിനുകളിൽ ഒന്നിൽ തൂവലുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷിയിടിച്ചതാകാം അപകട കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ, വാർത്തയോട് പ്രതികരിക്കാൻ ദക്ഷിണ കൊറിയയുടെ ഗതാഗത മന്ത്രാലയം വിസമ്മതിച്ചു.
ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയയിലെ വന്‍ വിമാന അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്സുകൾ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പ് റെക്കോർഡിംഗ് നിർത്തിയതായി ദക്ഷിണ കൊറിയയിലെ ഗതാഗത മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്‌സുകളുടെ റെക്കോർഡിംഗ് നിന്നുപോകാൻ കാരണമെന്താണെന്ന് കണ്ടെത്താനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബ്ലാക്ക് ബോക്സുകൾ യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
Read More... ബഹിരാകാശത്തെ ചരിത്ര ഹസ്തദാനം; സ്പേഡെക്സ് ഉപഗ്രഹ ഡോക്കിംഗ് വീഡിയോ കാത്ത് രാജ്യം
വിമാനത്തിന്‍റെ പിന്നിലിരുന്ന ജീവനക്കാരനും യാത്രക്കാരനും മാത്രമാണ് രക്ഷപ്പെട്ടത്. ബാങ്കോങ്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി പൊട്ടിത്തെറിച്ചാണ് വൻ ദുരന്തമുണ്ടായത്. ബാങ്കോങ്കില്‍ നിന്ന് 175 യാത്രക്കാരും 6 ജീവനക്കാരുമായി എത്തിയ ജെജു എയര്‍ലൈന്‍സ് വിമാനമാണ് സിഗ്നല്‍ സംവിധാനത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. വലിയ സ്ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചതാണ് കനത്ത ആള്‍നാശത്തിന് കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam