പാക് പ്രധാനമന്ത്രിയുടെ വീടിനടുത്ത് സ്ഫോടനം; ഷഹബാസ് ഷെരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റി

Published : May 09, 2025, 12:54 AM ISTUpdated : May 09, 2025, 12:59 AM IST
പാക് പ്രധാനമന്ത്രിയുടെ വീടിനടുത്ത് സ്ഫോടനം; ഷഹബാസ് ഷെരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റി

Synopsis

പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റിയതായി വിവരം. 

ലാഹോർ: ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ വിറച്ച് പാകിസ്ഥാൻ. പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റിയതായി വിവരം. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്ത് സ്ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇന്ത്യൻ ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. അതേ സമയം  കറാച്ചി തുറമുഖത്ത് നാവിക സേന വൻനാശം വിതച്ച് ആക്രമണം നടത്തിയിരിക്കുന്നത്. ഐഎൻഎസ് വിക്രാന്ത് മിസൈൽ ആക്രമണം നടത്തി. 1971 ന് ശേഷം വീണ്ടും കറാച്ചിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ.

ജമ്മുവിലും അതിർത്തിയിലും ഷെല്ലാക്രമണമുൾപ്പെടെ നടത്തിയ സംഭവവും നിഷേധിച്ച് പാകിസ്ഥാൻ രംഗത്തെത്തി. ജമ്മുവിലെ ആക്രമണത്തിൽ പങ്കില്ലെന്ന്  പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യൻ മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും പാക് സർക്കാർ ആരോപിച്ചു. പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. കറാച്ചി തുറമുഖത്തും ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ എയർ ഫോഴ്സ് വിമാനം പത്താൻകോട്ടിൽ വെടിവച്ചിട്ടു.

വ്യോമ പ്രതിരോധ സംവിധാനത്തിലൂടെയാണ് തകർത്തത്. സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം എന്ന നിലപാട് കേന്ദ്രം സർക്കാർ ആവർത്തിച്ചു. പാകിസ്ഥാനിലെ പ്രധാന ന​ഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. പാകിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങളും ഇന്ത്യ വീഴ്ത്തി

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം