മ്യാൻമറിൽ ബോട്ടുകള്‍ മുങ്ങി അപകടം; 500 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ബോട്ടുകളിലുണ്ടായിരുന്നത് റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍

Published : Jul 16, 2026, 04:00 PM ISTUpdated : Jul 16, 2026, 04:44 PM IST
boat accident death

Synopsis

മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്

മ്യാൻമർ: മ്യാൻമർ തീരത്ത് അഭയാർഥികളുമായി പോയ ബോട്ടുകൾ മുങ്ങി 500 ലധികം പേർ മരിച്ചതായി റിപ്പോർട്ട്. റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ അവസാനമാണ് അപകടമുണ്ടായത്. ഇപ്പോഴാണ് വിവരം പുറത്തറിയുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍മാസം അവസാനത്തോടെ മ്യാൻമറിലെ റാഖേം സംസ്ഥാനത്ത് നിന്ന് പുറപ്പെട്ട റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബോട്ടുകളിലായി 500 ലേറെ പേരുണ്ടായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ  സ്ഥിരീകരിക്കുന്നു. സാധാരണ ഗതിയിൽ മ്യാൻമറിലെ ബംഗ്ലാദേശിലെയു റോഹിങ്ക്യൻ അഭയാര്‍ത്ഥികള്‍ മലേഷ്യയിലേക്കോ ഇന്‍ഡോനേഷ്യയിലേക്കോ തായ്ലന്‍ഡിലേക്കോ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കിട്ടുന്ന ബോട്ടുകളിലായി യാത്ര ചെയ്യുന്ന പതിവുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രം, കൊല്ലുമെന്ന് ഭീഷണി; ഇറാനിൽ കൂറ്റൻ ബിൽബോർഡ് സ്ഥാപിച്ചു
'അസ്വസ്ഥരാണവർ, ഒരു ഒത്തുതീർപ്പിന് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്'; രണ്ടിലൊന്ന് ഉടൻ തീരുമാനിക്കുമെന്നും ട്രംപ്; ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ