
ഏതന്‍സ്: യാത്രയ്ക്കിടയില്‍ വിമാനത്തിന്റെ ജനല്‍ തകര്‍ന്ന് യാത്രക്കാരന്‍ പകുതിയോളം പുറത്തേക്ക് തെറിച്ചതായി റിപ്പോര്‍ട്ട്. ഗ്രീസില്‍ നിന്നും ജര്‍മ്മനിയിലേക്ക് പറന്ന റയനാറിന്റെ ഉപകമ്പനിയായ മാള്‍ട്ട എയര്‍ വിമാനത്തിലാണ് സംഭവം. അറുപത് വയസ്സുകാരനായ സെര്‍ബിയന്‍ സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വിമാനം ആകാശത്തുയര്‍ന്ന ഉടന്‍ തന്നെ വലിയൊരു ശബ്ദത്തോടെ ജനല്‍ പാളി തകരുകയായിരുന്നു. വായുസമ്മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞതിനെ തുടര്‍ന്ന് ജനലിനരികിലിരുന്ന യാത്രക്കാരന്‍ തലകീഴായി തോളറ്റം വരെ വിമാനത്തിന് പുറത്തേക്ക് വലിച്ചെടുക്കപ്പെട്ടു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് ഇദ്ദേഹം പൂര്‍ണ്ണമായി പുറത്തേക്ക് പോകാതിരുന്നത്. സഹയാത്രക്കാര്‍ ചേര്‍ന്ന് ഏറെ നേരം ശ്രമിച്ചാണ് ഇദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് തിരികെ വലിച്ചിട്ടത്.
വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എഞ്ചിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് തെറിച്ചതാണ് ജനല്‍ തകരാന്‍ കാരണമെന്ന് സഹയാത്രക്കാര്‍ ആരോപിക്കുന്നു. ജനല്‍ തകര്‍ന്നതോടെ വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ താഴേക്ക് പതിക്കുകയും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരികെ ലാന്‍ഡിംഗ് നടത്തി. പരിക്കേറ്റ യാത്രക്കാരന് ഗ്രൗണ്ട് സ്റ്റാഫ് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ജര്‍മ്മനിയിലേക്ക് എത്തിച്ചത്. സംഭവത്തെക്കുറിച്ച് ഗ്രീസിലെയും മാള്‍ട്ടയിലെയും വ്യോമയാന സുരക്ഷാ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018-ല്‍ സമാനമായ രീതിയില്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ജനല്‍ തകര്‍ന്ന് ഒരു വനിതാ യാത്രക്കാരി പുറത്തേക്ക് തെറിച്ച് മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam