പ്രതിഷേധക്കാര്‍ വീടുകള്‍ തകര്‍ത്തു; ബൊളീവിയന്‍ പ്രസിഡന്‍റ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി

By Web TeamFirst Published Nov 12, 2019, 2:44 PM IST
Highlights

രാജ്യം വിടുന്നതില്‍ കടുത്ത വേദനയുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുമെന്ന് മൊറെയ്ല്‍സ് ട്വിറ്ററില്‍ കുറിച്ചു.

ലാ പാസ്:  വലതുപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടമായ ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മോറെയ്ല്‍സ് രാജ്യം വിട്ടു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി. ട്വിറ്ററിലൂടെയാണ് താന്‍ മെക്സിക്കോയിലേക്ക് പോയതായി മൊറെയ്ല്‍സ് അറിയിച്ചത്. 

രാജ്യം വിടുന്നതില്‍ കടുത്ത വേദനയുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുമെന്ന് മൊറെയ്ല്‍സ് ട്വിറ്ററില്‍ കുറിച്ചു. പ്രതിഷേധക്കാര്‍ തന്‍റെ രണ്ട് വീടുകളും ആക്രമിച്ചതായി അദ്ദേഹം വ്യക്തമാക്കി.  സൈനിക വിമാനത്തില്‍ പ്രസിഡന്‍റ് രാജ്യം വിട്ടതായി വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. 

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ചാണ് പ്രതിപക്ഷ കക്ഷികളായ വലതുപക്ഷ പാര്‍ട്ടികളായ ഇടതുപക്ഷ പ്രസിഡന്‍റിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. പ്രക്ഷോഭം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ മൊറെയ്ല്‍സ് രാജിവെച്ചു. മൊറെയ്ല്‍സ് അനുകൂലികളും പ്രക്ഷോഭകരും പലയിടത്തും ഏറ്റുമുട്ടി. മൊറെയ്ല്‍സ് രാജിവെച്ചതോടെ ജീനിയന്‍ അനെസ് ഇടക്കാല പ്രസിഡന്‍റായി സ്ഥാനമേറ്റു. 

click me!