ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 16 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Published : Nov 12, 2019, 01:29 PM ISTUpdated : Nov 12, 2019, 01:30 PM IST
ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 16 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Synopsis

ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞെട്ടല്‍ രേഖപ്പെടുത്തി.

ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മന്‍ബാരിയയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും 16 പേരുടെ മൃതദേഹമാണ് ലഭിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. അപകടത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞെട്ടല്‍ രേഖപ്പെടുത്തി.

അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സിഗ്നല്‍ തെറ്റി, ഒരേ ട്രാക്കിലൂടെ ട്രെയിന്‍ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും ഉത്തരവ് നല്‍കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം