അഫ്ഗാനിസ്ഥാനില്‍ മുസ്‍ലിം പള്ളിയില്‍ സ്ഫോടനം; 62 പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Oct 19, 2019, 10:21 AM IST
Highlights

 വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 

കാബൂള്‍: കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ  നന്‍ഗാഹര്‍ പ്രവിശ്യയിലെ മുസ്‍ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 62 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരിക്കേറ്റു. പള്ളിയില്‍ വെള്ളിയാഴ്ച നിസ്ക്കാരത്തിന് എത്തിയ പുരുഷന്മാരും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്‍റെ ശക്തിയില്‍ തകര്‍ന്ന കെട്ടിടത്തിന്‍റെ ഉള്ളില്‍ കുടുങ്ങിയാണ് കൂടുതല്‍ പേരും മരിച്ചത്. 

കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിക്കുന്നവരെ പുറത്തെടുത്തു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.  താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തിപ്രദേശത്താണ് സ്ഫോടനം നടന്നത്. എന്നാല്‍ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.

ചാവേറാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായും എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നന്‍ഗാഹര്‍ പ്രവിശ്വയിലെ സര്‍ക്കാര്‍ വക്താവ് അത്താഹുള്ള ഖൊഗ്യാനി വ്യക്തമാക്കി. പരിക്കേറ്റവരെ പ്രവിശ്യാതലസ്ഥാനമായ ജലാലാബാദിലേക്ക് മാറ്റി. 


 

 

click me!