വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞു; ഒരു മരണം, 42 പേര്‍ക്ക് പരിക്ക്

Published : Oct 19, 2019, 09:33 AM IST
വിമാനം നിയന്ത്രണം വിട്ട് റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞു; ഒരു മരണം, 42 പേര്‍ക്ക് പരിക്ക്

Synopsis

നിയന്ത്രണം വിട്ട വിമാനം റണ്‍വേ തീരുന്നിടത്ത് നിന്നും വീണ്ടും മുന്നോട്ട് പോയി സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്.

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്ക വിമാനത്താവളത്തില്‍ വിമാനം നിയന്ത്രണം വിട്ട് റണ്‍വേയിലൂടെ പാഞ്ഞ് വന്‍ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ സ്വദേശിയായ ഡേവിഡ് അല്ലന്‍ (38) ആണ് മരിച്ചത്. 42  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയര്‍ലൈന്‍സ് 3296 വിമാനം ആണ് ലാന്‍റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട വിമാനം റണ്‍വേ തീരുന്നിടത്ത് നിന്നും വീണ്ടും മുന്നോട്ട് പോയി സമീപത്തെ ഹാര്‍ബറിലേക്ക് ഇടിച്ച് കയറിയാണ് നിന്നത്. അപകടത്തില്‍ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

PREV
click me!

Recommended Stories

ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ