ബോറിസ് ജോൺസൺ ബ്രിട്ടനില്‍ അധികാരമേറ്റു; 'ബ്രിക്സിറ്റ് ഒക്ടോബര്‍ 31ന് തന്നെ'

Published : Jul 25, 2019, 12:15 AM IST
ബോറിസ് ജോൺസൺ ബ്രിട്ടനില്‍ അധികാരമേറ്റു; 'ബ്രിക്സിറ്റ് ഒക്ടോബര്‍ 31ന് തന്നെ'

Synopsis

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ പോകുമ്പോൾ പ്രതിഷേധക്കാർ ബോറിസ് ജോൺസണെ തടയാൻ ശ്രമിച്ചു. 

ലണ്ടന്‍: ബോറിസ് ജോൺസൺ ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ബ്രക്സിറ്റ് ഒക്ടോബർ 31 നുതന്നെ എന്ന ഉറപ്പ് ആവർത്തിച്ചുകൊണ്ടാണ് ബോറിസ് ജോൺസൺ തന്റെ സ്ഥാനമേൽക്കൽ പ്രസംഗം നടത്തിയത്. പുതിയ പ്രധാനമന്ത്രി ഇന്നുതന്നെ മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചേക്കും.

എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താൻ പോകുമ്പോൾ പ്രതിഷേധക്കാർ ബോറിസ് ജോൺസണെ തടയാൻ ശ്രമിച്ചു. ജോൺസണോടുള്ള എതി‍ർപ്പ്കാരണം ചിലജൂനിയർ മന്ത്രിമാരെ കൂടാതെ ചാൻസലർ ഫിലിപ് ഹാമണ്ടും രാജിവച്ചിരുന്നു. പ്രധാനമന്ത്രിസ്ഥാനമൊഴിയുംമുന്പ് അവസാനമായി പാ‍ർലമെന്‍റിനെ അഭിസംബോധന ചെയ്ത തെരേസ മേ ജോൺസന്‍റെ കഴിവിൽ പ്രതീക്ഷ രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം