
മാഞ്ചസ്റ്റർ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ ആരോപണവുമായി മാധ്യമപ്രവർത്തക രംഗത്ത്. 20 വർഷം മുമ്പ് ഒരു വിരുന്നിനെത്തിയപ്പോൾ ജോൺസൺ ദുരുദ്ദേശത്തോടെ സ്പര്ശിച്ചുവെന്ന് മാധ്യമപ്രവർത്തകയായ ഷാർലറ്റ് എഡ്വേർഡ്സ് ആരോപിച്ചു. എന്നാൽ ആരോപണം ബ്രിട്ടീഷ് പ്രധാനമന്ത്രി നിഷേധിച്ചു.
സൺഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാർലെറ്റ് ആരോപണം ഉന്നയിച്ചത്. 1999ൽ ഒരു മാസിക പുറത്തിറക്കൽ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോൺസൺ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാർലറ്റ് ആരോപിക്കുന്നു.
എന്നാൽ ഷാർലെറ്റിന്റെ ആരോപണം അസത്യമാണെന്ന് ജോൺസൺ പ്രതികരിച്ചു. അന്ന് അദ്ദേഹം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഒന്നും ഓർത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ഷാർലെറ്റിന്റെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam