മാസ്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്ക് പിഴ ചുമത്തി

Published : May 23, 2021, 12:49 PM ISTUpdated : May 23, 2021, 01:27 PM IST
മാസ്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല; ബ്രസീൽ പ്രസിഡന്റ് ബോൾസനാരോയ്ക്ക് പിഴ ചുമത്തി

Synopsis

കൊവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഠിന ശ്രമത്തിലാണ് ബ്രസീൽ. ഇതിനിടയിലാണ് പ്രസി‍ഡന്റിന്റെ നിയമലംഘനം...

ബ്രസീലിയ: പൊതുപരിപാടിയിൽ കൊവി‍‍‍ഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റ് ജൈ‍ ബോൾസനാരോയ്ക്ക് പിഴ ചുമത്തി. മരൻഹോ സംസ്ഥാനത്തെ ​ഗവർണറാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഠിന ശ്രമത്തിലാണ് ബ്രസീൽ. ഇതിനിടയിലാണ് പ്രസി‍ഡന്റിന്റെ നിയമലംഘനം. ആരോ​ഗ്യവിഭാ​ഗം പ്രസിഡന്റിനെതിരെ കേസെടുത്തു. 

സംസ്ഥാനത്ത് പൊതുപരിപാടിയിൽ 100 ൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ​ഗവർണ‍ർ ഫ്ലാവിയോ ഡിനോ പറഞ്ഞു. എന്നാൽ സംഭവത്തോട് ബോൾസനാരോയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. പരിപാടിയിൽ ബോൾസനാരോ മാസ്ക് ധരിച്ചിരുന്നില്ല. മാത്രമല്ല, ​ഗവർണ‍ ഡിനോയെ ചബ്ബി ഡിക്ടേറ്റ‍ർ (കൊഴുത്ത സ്വേച്ഛാധിപതി) എന്നും ആക്ഷേപിച്ചിരുന്നു. 

കൊവിഡ് മാനദണ്ഡങ്ങളെ എല്ലായിപ്പോഴും വിമർശിക്കുകയും കൊവിഡ് ഒരു മഹാമാരിയേ അല്ലെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തിട്ടുള്ള ബോൾസനാരോ, ​ഗവർണ‍ർ കൊണ്ടുവന്ന കൊവിഡ് നിയന്ത്രണങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്ന് വിളിച്ചത്. കൊവിഡ് മരണങ്ങളിൽ ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ
'പ്രിയപ്പെട്ട കാർണി, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്‍റെ കത്ത്