അബുദാബിയിലേക്ക് ഈ വർഷമുള്ള സർവീസുകൾ നിർത്തലാക്കി ബ്രിട്ടീഷ് എയർവേസ്

Published : Mar 11, 2026, 05:21 PM IST
British Airways

Synopsis

അമ്മൻ, ബഹ്റൈൻ, ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഈ മാസം മുഴുവനും ഉണ്ടാവില്ലെന്നും അബുദാബിയിലേക്കുള്ള സർവ്വീസുകൾ ഈ വർഷം ഉണ്ടാകില്ലെന്നുമാണ് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്

ബ്രിട്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിന് പിന്നാലെ അബുദാബിയിലേക്ക് ഈ വർഷമുള്ള സർവീസുകൾ നിർത്തലാക്കി ബ്രിട്ടീഷ് എയർവേസ്. മാർച്ച് 10 ന് നടത്തിയ പ്രസ്താവനയിലാണ് പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിലേക്കുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിയതായി ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്. അമ്മൻ, ബഹ്റൈൻ, ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഈ മാസം മുഴുവനും ഉണ്ടാവില്ലെന്നും അബുദാബിയിലേക്കുള്ള സർവ്വീസുകൾ ഈ വർഷം അവസാനം വരെയും ഉണ്ടാകില്ലെന്നുമാണ് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്. പലയിടങ്ങളിലായി കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കാനുള്ള വിമാന സൌകര്യം ഒരുക്കുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി. 

മസ്കറ്റിൽ നിന്നും ഒമാനിൽ നിന്നുമാണ് ഇത്തരത്തിലുള്ള അവസാന വിമാനങ്ങൾ പുറപ്പെടുക. നിലവിലെ സാഹചര്യം തുടർച്ചയായി നിരീക്ഷണത്തിലാണെന്നും ബ്രിട്ടീഷ് എയർവേയ്സ് വിശദമാക്കി. ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേസിന്റെ വിമാനങ്ങൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. യുഎഇയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്ത രക്ഷാ വിമാനങഅങൾക്ക് മസ്കത്ത് വിമാനത്താവളമാണ് സൌകര്യങ്ങളൊരുക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ ഒമാൻ എയർ 80 അധിക വിമാനങ്ങളാണ് സർവീസ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ ജീവിതത്തിലെ വിശ്വസ്തതയുടെ പ്രചാരകൻ, പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം, വിവാഹം ചെയ്തത് നിരവധി സ്ത്രീകളെ, 62കാരനായ പാസ്റ്റർ അറസ്റ്റിൽ
അമേരിക്കയുടെ എതിർപ്പ് തള്ളി, ഓപ്പറേഷൻ സിന്ദൂറിനിടയിലെ നിർണായക ശക്തി, റഷ്യൻ കരുത്ത് ഇന്ത്യയിലേക്ക് വീണ്ടുമെത്തുന്നു