കൊവിഡ് പ്രതിസന്ധി: 12000 പേരെ പിരിച്ചുവിടാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്സ്

By Web TeamFirst Published Apr 29, 2020, 9:04 AM IST
Highlights

 കൊവിഡിന് മുമ്പുണ്ടായിരുന്ന രീതികളിലേക്ക് ആകാശയാത്ര തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍...

ലണ്ടന്‍: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് വിവിധ സെക്ടറുകളിലെ തൊഴിലാളികള്‍. ഇതിനിടെ 12000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് എയര്‍വെയ്സ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 12000 പേരെ വരെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകുകയാണെന്ന് ഐഎജി അറിയിച്ചു. 

ബ്രിട്ടീഷ് എയര്‍വെയ്സ് കൂടാതെ സ്പാനിഷ് എയര്‍ലൈനിന്‍റെയും അയര്‍ലന്‍റിലെ എയര്‍ ലിങ്കസിന്‍റെയും ഉടമകളാണ് ഐഎജി. കൊവിഡിന് മുമ്പുണ്ടായിരുന്ന രീതികളിലേക്ക് ആകാശയാത്ര തിരിച്ചുവരാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് ഐഎജിയുടെ കണക്കുകൂട്ടല്‍. ഈ ബുദ്ധിമുട്ടിനെ സ്വയം മറികടന്നേ മതിയാകൂയെന്നും അവര്‍ പറഞ്ഞു. 

4500 പൈലറ്റുമാരും 1600 ക്യാബിന്‍ ക്രൂവുമടക്കം 23000 പേരാണ് ബ്രിട്ടീഷ് എയര്‍വെയ്സില്‍ ജീവനക്കാരായി ഉള്ളത്. ഇത്തരമൊരു നീക്കത്തോട് 'വിനാശകരം' എന്നാണ് പൈലറ്റുമാരുടെ സംഘടനയായ ബാല്‍പ പ്രതികരിച്ചത്.

click me!