സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ; നിയമം പിന്‍വലിച്ച് ബ്രൂണെ

Published : May 07, 2019, 08:54 AM IST
സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ; നിയമം പിന്‍വലിച്ച് ബ്രൂണെ

Synopsis

വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. 

ബ​ന്ദ​ർ സെ​റി ബ​ഗ​വ​ൻ: സ്വ​വ​ർ​ഗ ബ​ന്ധ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ച് ബ്രൂ​ണ​യ് സു​ൽ​ത്താ​ൻ ഹ​സ​ന​ൽ ബോ​ൽ​ക്കി​യ. നി​യ​മ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ങ്ങ​ളും ഉ​ത്ക​ണ്ഠ​ക​ളും വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ടി​വി പ്ര​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ​ധ​ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ജോ​ർ​ജ് ക്ലൂ​ണി, ഇ​തി​ഹാ​സ​ഗാ​യ​ക​ൻ എ​ൽ​ട്ട​ൺ ജോ​ൺ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ലോ​ക​മെ​ങ്ങു​മു​ള്ള ബ്രൂ​ണ​യ് സു​ൽ​ത്താ​ന്‍റെ ഹോ​ട്ട​ലു​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​നം അ​ട​ക്കം ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ജ്യ​ത്ത് ശ​രി​യ​ത്ത് നി​യ​മം ബാ​ധ​ക​മാ​ക്കി ശി​ക്ഷ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 വയസ്സുകാൻ മകനെ കാണാതായി 10 ദിവസം പിന്നിട്ടു, ജിന്ന് പിടിച്ചതാണെന്ന് അച്ഛന്റെ പരാതി, പ്രേതത്തിനെതിരെ കേസ് ഫയൽ ചെയ്ത് പൊലീസ്
നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു, ക്ലിനിക്കല്‍ ട്രയല്‍ ഏപ്രിലിൽ, 60 പേരിൽ ഒന്നാംഘട്ട പരീക്ഷണം