ട്രെക്കുമായി കൂട്ടിയിടിച്ച് ബസ് അഗ്നിഗോളമായി, 41 മരണം, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത് 18 തലയോട്ടികൾ

Published : Feb 09, 2025, 08:55 AM ISTUpdated : Feb 09, 2025, 08:57 AM IST
ട്രെക്കുമായി കൂട്ടിയിടിച്ച് ബസ് അഗ്നിഗോളമായി, 41 മരണം, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത് 18 തലയോട്ടികൾ

Synopsis

ബസിന്റെ ലോഹ നിർമ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തിൽ ബാക്കിയുള്ളത്. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിനശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ തെക്കൻ മേഖലയിൽ ബസ് അപകടത്തിൽപ്പെട്ട് 41 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് 48 പേരുമായി പോയ ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയത്. 38 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് അപകടത്തിൽ മരിച്ചത്. ബസിൽ 48 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ട്രെക്ക് ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. 

കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂർണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഇത്രയും ഉയരാൻ കാരണമായത്. അപകടത്തിന് പിന്നാലെ ബസ് അഗ്നിഗോളമാവുകയായിരുന്നു. ബസിന്റെ ലോഹ നിർമ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തിൽ ബാക്കിയുള്ളത്. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തിനശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടൂർസ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.  നേരിട്ട ദുരന്തത്തിൽ ഖേദം രേഖപ്പെടുത്തിയ കമ്പനി മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളിൽ എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്. ബസ് അമിത വേഗത്തിൽ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഹോസ്റ്റലിൽ മൂട്ടശല്യം, ഒഴിവാക്കാൻ ജീവനക്കാരുടെ പുക പ്രയോഗം, വ്ലോഗറിനും വിനോദ സഞ്ചാരിക്കും ദാരുണാന്ത്യം

മെക്സിക്കോയിലെ ചെറുനഗരമായ എസ്കാർസെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. കാൻകുനിൽ നിന്ന് ടാബാസ്കോയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. പൂർണമായും കത്തിനശിച്ച നിലയിൽ മൃതദേഹങ്ങളുള്ളതിനാൽ തിരിച്ചറിയൽ നടപടികൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ
നരേന്ദ്ര മോദി ഉടൻ എത്തും! ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആദ്യം തന്നെ പ്രഖ്യാപിച്ചു; 'ഈ മാസം 25 ന് മോദി ഇസ്രയേലിലെത്തും'