
വാഷിങ്ടൺ : യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും, ഡോജ് സംഘത്തിനും കോടതിയുടെ താൽക്കാലിക വിലക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam