ചൈനക്ക് വേണ്ടി ചാരപ്രവർത്തനം, കേസിന് പിന്നാലെ അമേരിക്കയിൽ മേയർ രാജി വെച്ചു; മുൻ പ്രതിശ്രുത വരനും ഇതേ കേസിൽ ജയിലിൽ

Published : May 13, 2026, 07:48 AM IST
Eileen Wang

Synopsis

വാംഗിന്റെ മുൻ പ്രതിശ്രുത വരൻ യാവോനിംഗ് മൈക്ക് സൺ ഇതേ കുറ്റത്തിന് നിലവിൽ നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളാണ് വാംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈകാര്യം ചെയ്തിരുന്നത്.

കാലിഫോര്‍ണിയ: ചൈനക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുള്ള കേസിന് പിന്നാലെ അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള അർക്കേഡിയ നഗരത്തിലെ മേയർ രാജിവെച്ചു. 58-കാരിയായ ഐലീൻ വാംഗ് ആണ് രാജി വെച്ചത്. അർക്കാഡിയയിലെ മേയറായ എലീൻ വാങ് ചൈനീസ് സർക്കാരിന്റെ അനധികൃത ഏജന്റായി പ്രവർത്തിച്ചുവെന്നായിരുന്നു കേസ്. ചൈനീസ് ഭരണകൂടത്തിന് വേണ്ടി യു.എസിൽ രഹസ്യമായി പ്രവർത്തിച്ചുവെന്ന കുറ്റം ഇവർ സമ്മതിച്ചു. പിന്നാലെ എലീൻ മേയർ പദവിയിൽ നിന്നും രാജി വെക്കുകയായിരുന്നു. യുഎസ് സർക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന് വേണ്ടി ചാരവൃത്തിയിലേർപ്പെട്ടു എന്ന കുറ്റമാണ് ഐലീനെതിരെ ചുമത്തിയത് പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

2020 മുതൽ 2022 വരെയുള്ള കാലയളവിലാണ് എലീൻ ചൈനക്ക് വേണ്ടി ചാര പ്രവർത്തനം നടത്തിയത്. ചൈനീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചൈനയ്ക്ക് അനുകൂലമായ വാർത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാൻ ഇവർ സഹായിച്ചുവെന്നും ഇതിനായി 'യുഎസ് ന്യൂസ് സെന്റർ' എന്ന വെബ്സൈറ്റ് ഉപയോഗിച്ചു എന്നുമാണ് മേയർക്കെതിരെ ആരോപിക്കപ്പെച്ച കുറ്റം. വാംഗിന്റെ മുൻ പ്രതിശ്രുത വരൻ യാവോനിംഗ് മൈക്ക് സൺ ഇതേ കുറ്റത്തിന് നിലവിൽ നാല് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളാണ് വാംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈകാര്യം ചെയ്തിരുന്നത്.

2022 നവംബറിൽ ആണ് എലീൻ അർക്കാഡിയ മേയറാകുന്നത്. ലോസ് ഏഞ്ചൽസിന് സമീപമുള്ള അർക്കേഡിയ നഗരത്തിൽ ഭൂരിഭാഗവും ഏഷ്യൻ വംശജരാണ്. ചൈനീസ് വംശജരായ വലിയൊരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ തെറ്റായ ബന്ധങ്ങളാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും, നഗരത്തോടുള്ള സ്നേഹത്തിൽ മാറ്റമില്ലെന്നും എലീൻ വാങ് രാജിക്ക് പിന്നാലെ തന്‍റെ അഭിഭാഷകർ മുഖേന പ്രസ്താവനയിറക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമൂസിൽ 'പെട്ട്' ലോകം ജീവിതം, കഠിനമാകുന്നു, പ്രവാസികൾക്ക് തിരിച്ചടി, വിമാന ടിക്കറ്റ് നിരക്കുയർന്നു
ഇറാൻ്റെ തുറുപ്പുചീട്ട്; ലോകം മുൾമുനയിലോ? അമേരിക്കയ്ക്ക് എതിരായ സമ്മർദത്തിനുള്ള പുതിയ ആയുധം 'യുറേനിയം'