വീണ്ടും കടുത്ത നടപടിയുമായി കാനഡ, കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ, കൂട്ടത്തോടെ വിസ റദ്ദാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്

Published : Nov 04, 2025, 04:02 PM IST
canada city

Synopsis

ഒട്ടാവയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരായ കർശന നടപടികൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ ബാധിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്.

ഒട്ടാവ: തട്ടിപ്പ് തടയാനുള്ള നടപടിയുടെ ഭാ​ഗമായി, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധിപേരുടെ വിസ അപേക്ഷകൾ വ്യാപകമായി റദ്ദാക്കാൻ കനേഡിയൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വ്യാജ സന്ദർശക വിസ അപേക്ഷകൾ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും കനേഡിയൻ അധികൃതർ യുഎസ് സ്ഥാപനങ്ങളുമായി സഖ്യത്തിലേർപ്പെട്ടുവെന്നും ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒട്ടാവയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരായ കർശന നടപടികൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ ബാധിച്ച സാഹചര്യത്തിലാണ് റിപ്പോർട്ട് പുറത്തുവന്നത്.

കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അനുമതിക്കായി ഓഗസ്റ്റിൽ കാനഡ 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിച്ചിരുന്നു. ഇമിഗ്രേഷൻ മന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ഒരു വകുപ്പുതല റിപ്പോർട്ട് അനുസരിച്ച്, കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), യുഎസ് പങ്കാളികൾ എന്നിവർ ചേർന്ന് വിസ നിരസിക്കാനും റദ്ദാക്കാനുമായി അധികൃതരെ അധികാരപ്പെടുത്തുന്നതിനായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്ന് സിബിസി റിപ്പോർട്ട് ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ കൂട്ട റദ്ദാക്കൽ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് രേഖയിൽ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. മഹാമാരി അല്ലെങ്കിൽ യുദ്ധസാഹചര്യങ്ങളിലാണ് പൊതുവെ ഈ ഈ നടപടി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച വ്യവസ്ഥ നിയമവിധേയമാക്കുന്നതിനുള്ള ഒരു ബിൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ വേ​ഗത്തിൽ പാസാക്കാൻ കനേഡിയൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 300-ലധികം സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ നിയമനിർമ്മാണത്തെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. വിസ കൂട്ടമായി റദ്ദാക്കുന്നത് നാടുകടത്തൽ നടപടിക്ക് കാരണമാകുമെന്നും പറയുന്നു.

2023 മെയ് മാസത്തിൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള അപേക്ഷകൾ പ്രതിമാസം 500 ൽ താഴെയായിരുന്ന. എന്നാൽ 2024 ജൂലൈ ആയപ്പോഴേക്കും ഏകദേശം 2,000 ആയി വർദ്ധിച്ചു. ഇന്ത്യയിൽ നിന്നുള്ള താൽക്കാലിക റസിഡന്റ് വിസ അപേക്ഷകൾ പരിശോധിക്കുന്നത് അപേക്ഷാ പ്രോസസ്സിംഗ് മന്ദഗതിയിലാക്കുന്നുവെന്നും പറയുന്നു. 2023 ജൂലൈ അവസാനം ശരാശരി 30 ദിവസമായിരുന്ന പ്രോസസ്സിംഗ് സമയം. പിന്നീട് 54 ദിവസമായി ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇതുമൂലം, 2024 ൽ അംഗീകാരങ്ങളും കുറയാൻ തുടങ്ങി. കഴിഞ്ഞ ദശകത്തിൽ കാനഡയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെത്തുന്നത് ഇന്ത്യയിൽനിന്നായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം