
ടൊറന്‍റോ: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി വിസയും വര്‍ക്ക് പെര്‍മിറ്റും ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കടുപ്പിക്കാനൊരുങ്ങി കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കനേഡിയന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചു.
വിസ നല്‍കുന്നത് കുറച്ചു കൊണ്ട് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനാണ് കാനഡ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ വര്‍ഷം കാനഡ വിദേശ വിദ്യാര്‍ത്ഥി പെര്‍മിറ്റില്‍ 35 ശതമാനം കുറവാണ് നല്‍കുന്നത്. അടുത്ത വര്‍ഷം ഇതില്‍ 10 ശതമാനം വീണ്ടും കുറയ്ക്കുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിട്ടുള്ളത്. കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം തിരിച്ചടിയാകും.
Read Also - 20 വർഷത്തെ പ്രവാസ ജീവിതം, മകളുടെ കല്യാണമെന്ന സ്വപ്നം അപകടത്തിൽ പൊലിഞ്ഞു; നൊമ്പരമായി അബ്ദുൽ സത്താറും ആലിയയും
കുടിയേറ്റം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാണെന്നും എന്നാല്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യുകയും വിദ്യാര്‍ത്ഥികളെ മുതലെടുക്കുകയും ചെയ്യുന്നവരുമുണ്ട്. ഇത് തിരിച്ചടിയാണെന്നും അതിനാലാണ് പുതിയ നടപടിയെന്നുമാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
2023ല്‍ 5,09,390 പേര്‍ക്കാണ് ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് കാനഡ നല്‍കിയത്. 2024ല്‍, ഈ ഏഴുമാസത്തിനിടെ 1,75,920 ഇന്‍റര്‍നാഷണല്‍ സ്റ്റഡി പെര്‍മിറ്റ് നല്‍കി. 2025ല്‍ ഇത് 4,37,000 ആക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam