'ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും'; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

Published : Aug 23, 2026, 02:59 AM ISTUpdated : Aug 23, 2026, 03:01 AM IST
Canada Against  US

Synopsis

അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്ക് അതേ രീതിയിൽ മറുപടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിലെ തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാനും തയ്യാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

"ഒരു വർഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാർത്ഥമായി അമേരിക്കയുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഞങ്ങൾ പ്രായോഗികമായും ക്ഷമയോടെയുമാണ് ഇതിനെ സമീപിച്ചത്. കാനഡക്കാർക്ക് ഏറ്റവും മികച്ച കരാർ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അല്ലാതെ എന്ത് വില കൊടുത്തും എപ്പോൾ വേണമെങ്കിലും ഒരു കരാറിൽ എത്തുക എന്നതായിരുന്നില്ല."- എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മാർക്ക് കാർണി പറഞ്ഞു. വാഷിംഗ്ടണുമായുള്ള ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, കനേഡിയൻ ഉദ്യോഗസ്ഥരോട് ഓട്ടവയിലേക്ക് മടങ്ങാൻ താൻ നിർദേശം നൽകിയതായി കാർണി അറിയിച്ചു.

കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.

കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൂഗിളിൽ 1 സ്റ്റാർ റിവ്യൂ; യുവതിക്കെതിരെ മാനനഷ്ടക്കേസുമായി യുഎസ് കമ്പനി
വിദേശനയ പ്രതിസന്ധിയിലും ആഭ്യന്തര തിരിച്ചടിയിലും ട്രംപ് ഭരണകൂടം; ട്രംപിന്റെ രാഷ്ട്രീയ അടിത്തറ ഇളകുമോ?