പാക് എയര്‍ലൈന്‍സ് യാത്രക്കാരില്ലാതെ 46 വിമാനങ്ങള്‍ പറത്തിയതായി റിപ്പോര്‍ട്ട്

By Web TeamFirst Published Sep 22, 2019, 1:22 PM IST
Highlights

സാമ്പത്തിക പ്രതിസന്ധിയിലായ പക് എയര്‍ലൈന്‍സ് കമ്പനി യാത്രക്കാരില്ലാതെ പറത്തിയത് പറത്തിയത് 46 വിമാനങ്ങളെന്ന് റിപ്പോര്‍ട്ട്. 

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ പക് എയര്‍ലൈന്‍സ് കമ്പനി യാത്രക്കാരില്ലാതെ പറത്തിയത് പറത്തിയത് 46 വിമാനങ്ങളെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ അന്താരാഷ്ട്ര വിമാനകമ്പനി (പിഐഎ) ആണ്  2016- 17 കാലഘട്ടത്തില്‍ 46 വിമാനങ്ങള്‍ യാത്രക്കാരില്ലാതെ പറത്തിയത്. ഇതുവഴി 180 മില്ല്യണ്‍ നഷ്ടം സംഭവിച്ചു. 

എന്നാല്‍ അഡ്മിനിസ്ട്രേറ്റേഴ്സ് വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടില്ലെന്നും ജിയോ ന്യൂസ് പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതായും ഹജ്, ഉമ്ര ഭാഗങ്ങളിലേക്ക് പോകാനായി ഇറക്കിയ 36 അധിക വിമാനങ്ങളും യാത്രക്കാരില്ലാതെയാണ് പറത്തിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ജിയോ ന്യൂസ് വ്യക്തമാക്കുന്നു. 

click me!