ചാർലി കിർക് കൊലപാതകം: 'കൊലയാളി ഇടതുപക്ഷ അനുഭാവി'; അമേരിക്കയിൽ ചൂടേറിയ ചർച്ച

Published : Sep 15, 2025, 12:34 AM IST
Charlie Kirk Killer had leftist Beliefs says Utah Governor

Synopsis

അമേരിക്കയിലെ തീവ്ര യാഥാസ്ഥിതിക വാദി ചാർലി കിർകിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളി ഇടതുപക്ഷ ആശയം പിന്തുടരുന്ന വ്യക്തിയാണെന്നും ട്രാൻസ്ജെൻ്ററുമായി പ്രണയത്തിലാണെന്നും ആരോപിച്ച് ഉട്ടാ ഗവർണർ

DID YOU KNOW ?
ആരാണ് ചാർലി കിർക്?
അമേരിക്കയിലെ തീവ്ര യാഥാസ്ഥിതിക വാദി നേതാവും പ്രചാരകനും ട്രംപിൻ്റെ അടുപ്പക്കാരനുമായിരുന്നു ഈയിടെ കൊല്ലപ്പെട്ട ചാർലി കിർക്

വാഷിങ്ടൺ: അമേരിക്കയിലെ ചാർലി കിർക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ ഉട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ട്രാൻസ്‌ജെൻഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അമേരിക്കയിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ടൈലർ റോബിൻസണിനെതിരെ കൊലക്കുറ്റം ചുമത്തും

ചാർലി കിർകിൻ്റെ വധത്തിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ടൈലർ റോബിൻസണിനെതിരെയാണ് ആരോപണം. 22 കാരനായ റോബിൻസണെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ കോക്സ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുപ്പക്കാരനായ കിർക്കിനെ വധത്തിന് നയിച്ച കാരണം ട്രാൻസ്ജെൻ്ററുമായുള്ള പ്രണയബന്ധമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു.

ബുധനാഴ്ച ഉട്ടാ സർവകലാശാല ക്യാംപസിൽ പൊതുപരിപാടിയിൽ സംസാരിച്ചിരിക്കെയാണ് ചാർലി കിർക് കൊല്ലപ്പെട്ടത്. യാഥാസ്ഥിതിക വാദികളായ യുവാക്കളുടെ കൂട്ടായ്മയായ ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ച ചാർലി കിർക് ട്രാൻസ്ജെൻ്റർ വിരുദ്ധ വലത് നിലപാടുകൾ ശക്തമായി പ്രചരിപ്പിച്ചിരുന്നു. മിനെപോളിസിലെ സ്കൂളിന് സമീപത്തെ പള്ളിയിൽ രണ്ട് കുട്ടികളുടെ മരണത്തിനും ഒൻപത് പേർക്ക് വെടിയേൽക്കാനും ഇടയായ സംഭവത്തിൽ കൊലയാളി ട്രാൻസ്ജെൻ്ററാണെന്ന് ആരോപിച്ച് കിർക് നടത്തിയ പ്രസ്താവനകൾ നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്