'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെയ്ക്കാറുണ്ട്'; തുറന്ന് പറഞ്ഞ് പാക് മന്ത്രി

Published : Jun 28, 2025, 02:00 AM ISTUpdated : Jun 28, 2025, 02:10 AM IST
khawaja asif

Synopsis

സൗഹൃദ രാജ്യങ്ങൾ ഉപഗ്രഹങ്ങൾ വഴിയോ മറ്റ് മാർഗങ്ങൾ വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് സാധാരണമാണെന്നും ചൈനയ്ക്കും ഇന്ത്യയുമായി തർക്കങ്ങളുണ്ടെന്നും അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.

ദില്ലി: ഓപ്പറേഷൻ സിന്ദൂരിനും തുടർന്നുണ്ടായ സംഘർഷങ്ങൾക്കും ശേഷം ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. സൗഹൃദ രാജ്യങ്ങൾ ഉപഗ്രഹങ്ങൾ വഴിയോ മറ്റ് മാർഗങ്ങൾ വഴിയോ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് സാധാരണമാണെന്നും ചൈനയ്ക്കും ഇന്ത്യയുമായി തർക്കങ്ങളുണ്ടെന്നും അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു. ഇക്കാലത്ത്, പരസ്പരം അടുത്ത ബന്ധമുള്ള രാജ്യങ്ങൾ രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടും. നമ്മുടെ കൈവശമുള്ള ഏതെങ്കിലും വിവരങ്ങൾ നമ്മൾ പങ്കിടുന്നത് വളരെ സാധാരണമാണെന്നും ആസിഫ് പറഞ്ഞു. 

പാകിസ്ഥാനോ ​​ചൈനക്കോ ഭീഷണിയായേക്കാവുന്ന ഏതെങ്കിലും വിവരങ്ങൾ ങ്കിടുന്നത് വളരെ സാധാരണമാണ്. കാരണം ചൈനക്കാർക്കും ഇന്ത്യയുമായി പ്രശ്‌നങ്ങളുണ്ട്. അതിനാൽ വിവിധ മാർ​ഗങ്ങളിലൂടെ ശേഖരിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നത് സ്വാഭാവികമാണെന്ന് കരുതുന്നുവെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തിന് ശേഷം പാകിസ്ഥാൻ അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ