'ഒരു രാജ്യത്തോടും ശീതയുദ്ധമോ തുറന്നയുദ്ധമോ ഇല്ല', ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്

By Web TeamFirst Published Sep 23, 2020, 9:52 AM IST
Highlights

 കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ബീജിംഗ്: ഒരു രാജ്യവുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ലോകത്തെ ഒരു രാജ്യവുമായും ശീതയുദ്ധമോ തുറന്ന യുദ്ധമോ നടത്താന്‍ ചൈനയ്ക്ക് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷീ ജിന്‍ പിങ്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ല. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. 

കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതിനോടും ഷി ജിന്‍പിങ് പ്രതികരിച്ചു. വൈറസിനെ ഒരുമിച്ച് നേരിടണമെന്നും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!