അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു; നാണക്കേടെന്ന് ട്രംപ്

Web Desk   | Asianet News
Published : Sep 23, 2020, 06:56 AM ISTUpdated : Sep 23, 2020, 06:58 AM IST
അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു; നാണക്കേടെന്ന് ട്രംപ്

Synopsis

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.മുപ്പത്തി മൂവായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ മരിച്ചത്.

വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു. ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.മുപ്പത്തി മൂവായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ മരിച്ചത്.

ന്യൂജഴ്സിയിൽ പതിനാറായിരത്തിലധികവും ടെക്സസ് ,കാലിഫോർണിയ ഫ്ലോറിഡ എന്നിവിടങ്ങളിൽ പതിമൂവായിരത്തിലധികമാണ് കൊവിഡ് മരണസംഖ്യ

.മെയ്ക്ക് ശേഷം 4 മാസം കൊണ്ടാണ് മരണസംഖ്യ ഇരട്ടിയായത്. 68 ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിലാകെ കൊവിഡ് ബാധിച്ചത്. മരണസംഖ്യ 2 ലക്ഷം കടന്നത് നാണക്കേടാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖമേനി പറഞ്ഞത് വെറുതെയല്ലെന്ന് ഓര്‍മിപ്പിച്ച് ഇറാൻ, സൈനികാഭ്യാസം നടന്ന ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചു, വിപണിയിൽ ആശങ്ക
ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കം, പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി, ഓം ബിർള ക്ഷണക്കത്ത് കൈമാറി