'ഇന്ത്യൻ സുഹൃത്തുക്കളേ വരൂ വരൂ'; സ്വാഗതം ചെയ്ത് ചൈന, ഈ വർഷം വിസ നൽകിയത് 85,000ത്തിലധികം ഇന്ത്യക്കാർക്ക്

Published : Apr 16, 2025, 10:52 AM IST
'ഇന്ത്യൻ സുഹൃത്തുക്കളേ വരൂ വരൂ'; സ്വാഗതം ചെയ്ത് ചൈന, ഈ വർഷം വിസ നൽകിയത് 85,000ത്തിലധികം ഇന്ത്യക്കാർക്ക്

Synopsis

തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും സൗഹൃദം നിറഞ്ഞതുമായ ചൈനയിലേക്ക് സ്വാഗതം എന്നാണ് ചൈനീസ് അംബാസഡർ കുറിച്ചത്. 

ബീജിങ്: ഈ വർഷം 85,000ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക് വിസ നൽകി ചൈനീസ് എംബസി. 2025 ജനുവരി 1 നും ഏപ്രിൽ 9 നും ഇടയിലെ കണക്കാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. 

ഈ വർഷം ചൈനയിലേക്ക് യാത്ര ചെയ്യാൻ 85,000 ത്തിലധികം ഇന്ത്യൻ പൗരന്മാർക്ക്  വിസ നൽകിയെന്നാണ് ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ് അറിയിച്ചത്. കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈന സന്ദർശിക്കാൻ അദ്ദേഹം ക്ഷണിച്ചു. തുറന്നതും സുരക്ഷിതവും ഊർജ്ജസ്വലവും സൗഹൃദം നിറഞ്ഞതുമായ ചൈനയെ അറിയാൻ സ്വാഗതം ചെയ്യുന്നു എന്നാണ് ചൈനീസ് അംബാസഡർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. 

സുഗമമായ യാത്രയ്ക്ക് ഇളവുകളുമായി ചൈന

മുൻകൂർ ഓൺലൈൻ അപ്പോയിൻമെന്‍റുകൾ ഇല്ലാതെ ഇന്ത്യൻ അപേക്ഷകർക്ക് പ്രവൃത്തി ദിവസങ്ങളിൽ വിസ കേന്ദ്രങ്ങളിൽ നേരിട്ട് വിസ അപേക്ഷ സമർപ്പിക്കാം.

ഹ്രസ്വകാലത്തേക്ക് ചൈന സന്ദർശിക്കുന്ന യാത്രക്കാരെ ബയോമെട്രിക് ഡാറ്റ നൽകുന്നതിൽ നിന്ന് ഒഴിവാക്കി. ഇത് വിസ ലഭിക്കാനുള്ള സമയം കുറയ്ക്കുന്നു.

വളരെ കുറഞ്ഞ നിരക്കിൽ ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകരെ സംബന്ധിച്ച് യാത്ര കൂടുതൽ താങ്ങാവുന്നതാക്കി മാറ്റുന്നു.

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വിവിധ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നു

ട്രംപ് താരിഫ് യുദ്ധം തുടരുന്നതിനിടെ ചൈനീസ് എംബസി വക്താവ് യു ജിംഗ്, ഇന്ത്യ-ചൈന സാമ്പത്തിക, വ്യാപാര ബന്ധങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുകയുണ്ടായി. താരിഫ് അടിച്ചേൽപ്പിക്കുന്നത് മറികടക്കാൻ രണ്ട് വലിയ വികസ്വര രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇരച്ചുകയറി ആൾക്കൂട്ടം; ധാക്കയിൽ ബാറ്റയും കെഎഫ്‌സിയും ഡൊമിനോസും പ്യൂമയും തല്ലിത്തകർത്ത് കൊള്ള, കാരണമിത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം