
ബെയ്‍ജിംഗ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം. നിലവിലെ പാർട്ടി തലവനും ചൈനീസ് പ്രസിഡന്റുമായ ഷീ ചിൻ പിങ്ങിന്റെ അധികാരം കൂടുതൽ ശക്തമാക്കുന്നതിന് പാർട്ടി കോൺഗ്രസ് വേദിയാകും. ടിയാനൻ മെൻ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ 2300 പ്രതിനിധികൾ പങ്കെടുക്കുന്നത്. ഷീ ചിൻ പിങ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് സൂചന.
ഷീക്ക് കൂടുതൽ അധികാരങ്ങൾ ഉറപ്പിക്കുന്ന തരത്തിൽ പാർട്ടി ഭരണ ഘടന ഭേതഗതിയും സമ്മേളനം ചെർച്ച ചെയ്യും.ഇന്ത്യയും തായ്വാനും അടക്കമുള്ള അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും കോൺഗ്രസിൽ ചർച്ചയാകും. രാജ്യം കൂടുതൽ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിനെതിരെ ചൈനയിൽ പ്രതിഷേധവും ശക്തമാവുകയാണ്. കൂടാതെ നിലവിൽ വഹിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തും സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ സ്ഥാനത്തും ഷീ ചിൻ പിങ് തന്നെ തുടർന്നക്കും. ഇന്ത്യയും തായ്വാനും അടക്കമുള്ള അയൽ രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനവും കോൺഗ്രസിൽ ചർച്ചയാകും.